
പ്രേക്ഷകർക്ക് അന്നും ഇന്നും പ്രിയങ്കരിയാണ് നടി മീന. അക്കാലത്തെ നായിക നടിമാര് കുറിച്ച് ഗോസിപ്പുകൾ വന്നെങ്കിലും മീനയ്ക്ക് എന്നും ഗുഡ് ഗേൾ ഇമേജായിരുന്നു. തന്റെ മനസിൽ ഇടം പിടിച്ച നടനെക്കുറിച്ച് ഒരിക്കൽ മീന പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. നടിയുടെ മനസിൽ പിടിച്ച നടൻ മറ്റാരുമല്ല, ബോളിവുഡ് നടൻ ഹൃത്വിക് റോഷനാണ്. ഒരിക്കൽ ഹൃത്വിക്കിനെ മീന നേരിട്ട് കണ്ടിട്ടുമുണ്ട്. നേരിട്ട കണ്ട ആ സമയത്ത് ഹൃത്വിക്കിന്റെ വിവാഹം തീരുമാനിച്ചിരുന്നു.

അദ്ദേഹത്തിന്റെ കല്യാണമാണെന്ന് അറിഞ്ഞപ്പോൾ എന്റെ ഹൃദയം തകർന്നു. എനിക്ക് വളരെ ഇഷ്ടമായിരുന്നു. അന്ന് എന്റെ കല്യാണം നടന്നിട്ടില്ല. അമ്മ കല്യാണം ആലോചിക്കുന്നുണ്ടായിരുന്നു, എന്നാണ് മീന പറയുന്നത്. എനിക്ക് വിവാഹത്തെ കുറിച്ച് ആലോചിക്കുമ്പോൾ ഞാൻ അമ്മയോട് പറഞ്ഞത്, ഹൃത്വിക് റോഷനെ പോലെ ഒരാളെ നോക്കെന്ന് എന്നാണ്. അദ്ദേഹത്തിന്റെ വലിയ ആരാധികയാണ് ഞാൻ. പ്രത്യേകിച്ചും അദ്ദേഹത്തിന്റെ ഡാൻസ്. നേരിട്ട് കാണുന്നതിൽ ഞാൻ ത്രില്ലിലായിരുന്നു. പിന്നീട് വില്ലൻ സിനിമയുടെ ഷൂട്ടിനിടെ ന്യൂസിലന്റിൽ വെച്ച് അദ്ദേഹത്തെ കണ്ടിരുന്നെന്നും മീന പറഞ്ഞു.
അമ്മ തന്നെ അച്ചടക്കത്തോടെ വളർത്തിയതിനെക്കുറിച്ചും മീന അന്ന് സംസാരിച്ചു. 2000 ന് ശേഷമാണ് സിനിമാ രംഗം മാറാൻ തുടങ്ങിയത്. പുതിയ പെൺകുട്ടികൾ വന്നു. പുറത്ത് പോകുന്നതും ക്ലബ്ബിംഗും പബ്ബിംഗുമെല്ലാം അപ്പോഴാണ് തുടങ്ങിയത്. അവരോടൊപ്പം എന്നെയും വിളിക്കും. എന്നാൽ അമ്മ വിട്ടില്ല. പറ്റില്ല, നീ വ്യത്യസ്തയാണ്. വിശദീകരിക്കാൻ പറ്റില്ലെന്ന് പറഞ്ഞു. അമ്മയ്ക്ക് എപ്പോഴും ആശങ്കയായിരുന്നു. എന്നെ നല്ലൊരിടത്ത് കല്യാണം കഴിച്ചയപ്പിക്കാൻ വേണ്ടി. ഒരു മോശം പേരും വരാതെ നല്ല പേരോടെ സെറ്റിൽഡ് ആകണമെന്നാണ് അമ്മ എപ്പോഴും ആഗ്രഹിച്ചത്. അന്നെനിക്കത് മനസിലായില്ല. അവരെല്ലാം പോകുന്നുണ്ടല്ലോ എന്ന് ചോദിച്ച് ഞാൻ വഴക്കിട്ടിട്ടുണ്ട്. പക്ഷെ ഒന്നും നടന്നില്ല. അമ്മ നോ പറഞ്ഞാൽ നോ ആണെന്നും മീന പറഞ്ഞു.












