സിനിമയിൽ താൻ കണ്ട നല്ല മനുഷ്യരിൽ ഒരാളാണ് അദ്ദേഹം, ഓൺസ്‌ക്രീനിൽ ആയാലും, ഓഫ് സ്‌ക്രീനിലായാലും വിവേക് സാർ ഒരുപോലെയാണ്, സിമ്രാൻ

സൗത്ത് ഇന്ത്യയിലെ മികച്ച നടിമാരില്‍ ഒരാളാണ് സിമ്രന്‍. ഈ വര്‍ഷം തമിഴിലെ ഏറ്റവും വലിയ ഹിറ്റുകളായ ഗുഡ് ബാഡ് അഗ്ലിയിലും ടൂറിസ്റ്റ് ഫാമിലിയിലും സിമ്രന്റെ സാന്നിധ്യമുണ്ടായിരുന്നു.ഇപ്പോൾ താരം തമിഴിലെ മികച്ച നടന്മാരിലൊരാളായ വിവേകിനെക്കുറിച്ച് സംസാരിക്കുകയാണ് ഒരു ഓൺലൈൻ ചാനൽ അഭിമുഖത്തിൽ. സിനിമയില്‍ താന്‍ കണ്ട് നല്ല മനുഷ്യന്മാരില്‍ ഒരാളാണ് വിവേകെന്ന് സിമ്രന്‍ പറഞ്ഞു. ഒരുപാട് സിനിമകളിൽ ഞങ്ങൾ ഒരുമിച്ചു അഭിനയിച്ചിട്ടുണ്ട് നടി പറയുന്നു.

വാലി, യൂത്ത്, പ്രിയമാനവളേ അങ്ങനെ ഒരുപാട് സിനിമയില്‍ അദ്ദേഹത്തിനൊപ്പം വര്‍ക്ക് ചെയ്തിട്ടുണ്ട്. സിനിമയില്‍ ഞാന്‍ കണ്ട നല്ല വ്യക്തികളില്‍ ഒരാളാണ് വിവേക് സാര്‍. അദ്ദേഹം നമ്മളെ വിട്ട് പോയിട്ട് കുറച്ചുകാലമായെങ്കിലും വിവേക് സാര്‍ ഉണ്ടാക്കിവെച്ച വിടവ് നികത്താനാകാത്തതാണ്.അദ്ദേഹത്തിന്റെ കോമഡി സീനുകളെല്ലാം സംവിധാനം ചെയ്തത് അദ്ദേഹം തന്നെയാണ്. അതിനുള്ള എല്ലാ ഫ്രീഡവും സംവിധായകര്‍ വിവേക് സാറിന് കൊടുക്കാറുണ്ട്. കോമഡി നടനെന്നതിലുപരി നല്ലൊരു മനസിന്റെ ഉടമ കൂടിയാണ് അദ്ദേഹം,

അദ്ദേഹം കുറച്ചുകാലം കൂടി ഉണ്ടായിരുന്നെങ്കില്‍ ഒരു സിനിമ സംവിധാനം ചെയ്‌തേനെ. അതുപോലെ വിവേക് സാറിൽ ഞാൻ കണ്ട മറ്റൊരു പ്രത്യേകത എന്ന് പറയുന്നത് ക്യാമറയുടെ മുന്നിലും പിന്നിലും അദ്ദേഹം ഒരുപോലെയാണ്, അതിപ്പോൾ അദ്ദേഹം ഓൺസ്‌ക്രീനിലായാലും, ഓഫ്‌സ്ക്രീനിലായാലും എല്ലാവരോടും ഒരുപോലെയാണ് പെരുമാറുന്നത്, ഇപ്പോള്‍ വടിവേലു സാറിന്റെ കാര്യമെടുത്താല്‍ സീനെടുക്കുമ്പോള്‍ അദ്ദേഹം ഭയങ്കര ജോളിയായിരിക്കും. എന്നാല്‍ കട്ട് വിളിച്ചാല്‍ അദ്ദേഹം ഗൗരവത്തിലാകും, എന്നാൽ വിവേക് സാർ അങ്ങനെ അല്ലായിരുന്നു, സിമ്രാൻ പറയുന്നു.