പന്മന ബ്ലോക്ക് കോൺഗ്രസ്‌ കമ്മിറ്റി വൈസ് പ്രസിഡന്റും രാജീവ് ഫൗണ്ടേഷൻ ജില്ലാ ചെയർമാനുമായ അതുൽ എസ്പി ക്കുനേരെ ഗുണ്ടാ ആക്രമണം

കരുനാഗപ്പള്ളി;

18/6/2025 കരുനാഗപ്പള്ളി തഴവ AVHS ജംഗ്ഷനിലെ ദേവി മോട്ടോർ വർക്സ് എന്ന വർക്ക്‌ഷോപ്പിൽ 7മാസം മുൻപ് പണിയാൻ ഏല്പിച്ച വാഹനം തിരികെ വേണംഎന്ന് ആവശ്യപ്പെട്ട അതുൽ എസ്പി യെ വർക്ഷോപ്പിനുള്ളിൽ തടഞ്ഞുവെക്കുകയും വർക്ക്ഷോപ്പ് ടൂൾസ് ഉപയോഗിച്ച് മാരകമായി ആക്രമിക്കിയുകയും ചെയ്തു….. തുടർന്ന് പ്രദേശത്തെ യൂത്ത് കോൺഗ്രസ്‌ പ്രവർത്തകർ ചേർന്ന് രക്ഷപ്പെടുത്തുകയായിരുന്നു…..
തമിഴ് നാട് സ്വദേശിയായ മണികണ്ഠൻ എന്ന വ്യക്തിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ആക്രമണം നടത്തിയത്…. കരുനാഗപ്പള്ളി പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്.