ദിലീപിന്റെ “പ്രിൻസ് ആൻഡ് ഫാമിലി ZEE5- ൽ 100 മില്ല്യൺ സ്ട്രീമിംഗ് മിനിറ്റ്ഓടെ പ്രേക്ഷക ഹൃദയം കീഴടക്കി

ജനപ്രിയ നായകൻ ദിലീപിന്റെ “പ്രിൻസ് ആൻഡ് ഫാമിലി ZEE5 ഇൽ 100 മില്ല്യൺ സ്ട്രീമിംഗ് മിനിറ്റ്ഓടെ പ്രദർശനം തുടരുന്നു. ഗൂഗിള്‍ ട്രെൻഡിങ് ഡാറ്റ പ്രകാരം “Most Searched Movie” എന്ന ലേബൽ ഈ കൊച്ചു ഫാമിലി ചിത്രം കീഴടക്കിമുൻപോട്ട് തന്നെ മുന്നേറുകയാണ്. മനോരഥങ്ങൾ, ഐഡന്റിറ്റി, ദാവീദ് പോലുള്ള മികച്ച മലയാളം സിനിമകൾ തുടർച്ചയായി അവതരിപ്പിക്കുകയാണ് ZEE5. “നമ്മുടെ ഭാഷ നമ്മുടെ കഥകൾ” എന്ന ടാഗിൽ പുതിയ രൂപത്തിലും , പുതിയ ഭാവത്തിലും ആണ്
ZEE5 പ്രേക്ഷക ഹൃദയം കവർന്നിരിക്കുന്നത്.

റിലീസ് ചെയ്ത് മണിക്കൂറുകൾക്ക് ശേഷം ചിത്രം 100 മില്യൺ സ്ട്രമിങ് മിനിറ്റ്സ് പൂർത്തിയാക്കി സോഷ്യൽ മീഡിയയിൽ ട്രെൻഡിംഗ് ആയിരിക്കുകയാണ്. പ്രേക്ഷകരുടെ മനസ്സിൽ വലിയ സ്വാധീനം ചെലുത്തിയഈ ചിത്രം പുതിയ നേട്ടം കൊണ്ട് മലയാള സിനിമയ്ക്ക് അഭിമാനിക്കാവുന്ന മുഹൂർത്തമാണ് നൽകിയിരിക്കുന്നത്. സോഷ്യൽമീഡിയിലൂടെയും ,റിവ്യൂ പ്ലാറ്റ്‌ഫോമുകളിലൂടെയും വലിയ രീതിയിൽ ചർച്ചയായ സിനിമ ZEE5 ഇൽ തന്നെ നമ്പർ 1 ചിത്രം ആയി മാറിക്കഴിഞ്ഞു.

ചിത്രത്തിൽ, റാണിയാ,ധ്യാൻ ശ്രീനിവാസൻ, സിദ്ദിഖ്, ബിന്ദു പണിക്കർ, ജോണി ആന്റണി, മഞ്ജു പിള്ള എന്നിവരാണ് അഭിനയിച്ചിരിക്കുന്നത്. ചിത്രത്തിൽ ഉർവശിയുടെ പ്രത്യേക ഗസ്റ്റ് റോളും വളരെ ശ്രെദ്ധേയമാണ്. എല്ലാ പ്രായക്കാർക്കും ആസ്വദിക്കാൻ കഴിയുന്ന ഒരു ഫാമിലി കോമഡി ചിത്രമായി ‘പ്രിൻസ് ആൻഡ് ഫാമിലി’ ZEE5-ൽ പ്രദർശനം തുടരുന്നു. മലയാളത്തിലും ,തമിഴിലും ZEE5-ൽ പ്രേക്ഷകർക്ക് ഈ ചിത്രം കാണാവുന്നതാണ്.