
നടനും രാഷ്ട്രീയ പ്രവർത്തകനുമായ കൃഷ്ണകുമാറിന്റെ മകൾ ദിയ കൃഷ്ണയുടെ പ്രസവ വിഡിയോയ്ക്ക് എതിരെ ഉയരുന്ന വിമർശനങ്ങൾക്ക് മറുപടിയുമായി നടി സ്നേഹ ശ്രീകുമാർ. വർഷങ്ങൾക്കു ശേഷം ആ കുടുംബത്തിലേക്ക് ഒരു ആൺകുട്ടി വന്നതിന്റെ സന്തോഷം അവർ ആഘോഷിക്കുന്നതിൽ എന്ത് തെറ്റാണ് ഉള്ളതെന്നാണ് സ്നേഹ ചോദിക്കുന്നത്. അതുപോലെ നെഗറ്റീവ് കമന്റ് ഇടുന്നവർ സ്വന്തം വീടുകളിലെ സ്ത്രീകൾക്ക് വേണ്ട മാനസിക പിന്തുണ നൽകാറുണ്ടോ എന്നും നടി ചോദിച്ചു.

കൂടാതെ സ്നേഹ പറയുന്നതിങ്ങനെ .. വളരെ സന്തോഷം തോന്നിയ ഫോട്ടോ. തന്റെ വേദനയിൽ കൂട്ടായി ഒരു കുടുംബം മുഴുവൻ കൂടെ നിൽക്കുന്നു. അത് നൽകുന്ന മാനസിക പിന്തുണ വലുതാണ്. ദിയ ശരിക്കും ഭാഗ്യവതി ആണ്, ഒപ്പം അടുത്തുനിന്നു മാറാതെ നിൽക്കുന്ന അശ്വിനും. വർഷങ്ങൾക്കു ശേഷം ആ കുടുംബത്തിലേക്ക് ഒരു ആൺകുട്ടി വന്നത് അവരുടെ സന്തോഷം അവരുടെ സോഷ്യൽ മീഡിയയിലൂടെ അറിയിക്കുന്നതിൽ എന്താണ് തെറ്റുള്ളത്. സ്ത്രീയാകുമ്പോൾ അങ്ങിനെയൊക്കെയാ, പണ്ട് ഇങ്ങനെ ഒന്നുമില്ലല്ലോ എന്ന് പറയുന്നവരോട് നിങ്ങൾ കുറച്ചു മാറ്റി ചിന്തിച്ചാൽ കുറച്ചു കൂടി സന്തോഷമുള്ളതാകും ജീവിതം.
ഗർഭിണിയാകുമ്പോൾ മുതൽ പ്രസവസമയത്തും അതിനുശേഷവും മാനസികവും ശാരീരികവുമായി 100% നോർമൽ അവസ്ഥയിലാകും വരെ സ്ത്രീക്ക് വേണ്ട പരിഗണനയും ശ്രദ്ധയും കൊടുക്കാൻ വീട്ടിലുള്ളവർ ശ്രദ്ധിക്കണം, 60% എങ്കിലും അങ്ങിനെ മാനസികമായി പല വെല്ലുവിളികളും നേരിട്ട ആളാണ് ഞാൻ. ടോക്സിക് ആയ ഒരാൾ മതി ഈ സമയത്തു നമ്മുടെ താളം തെറ്റിക്കാൻ. അത്തരം ആളുകളെ ഇനി ജീവിതത്തിൽ അടുപ്പിക്കില്ല എന്ന ഉറച്ച തീരുമാനം എടുത്തു കഴിഞ്ഞാണ് സത്യത്തിൽ കുറച്ചെങ്കിലും ഞാൻ ഓകെ ആയത്, സ്നേഹ പറയുന്നു.












