
സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നതിനാൽ, കേന്ദ്ര കാലാവസ്ഥാ വകുപ്പ് നാളെ 4 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കോട്ടയം, എറണാകുളം, തൃശൂർ, കാസർകോട് ജില്ലകളിലാണ് യെല്ലോ അലർട്ട്പ്ര ഖ്യാപിച്ചിരിക്കുന്നത്.
24 മണിക്കൂറിൽ 64.5 mm മുതൽ 115.5 mm വരെ മഴ ലഭിക്കുമെന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. മത്സ്യത്തൊഴിലാളികൾക്കായി പ്രത്യേക മുന്നറിയിപ്പും പുറപ്പെടുവിച്ചിട്ടുണ്ട് — തിരമാല ഉയരം, ശക്തമായ കാറ്റ്, മിന്നൽ സാധ്യത എന്നിവ പരിഗണിച്ചാണ് മുന്നറിയിപ്പ്.
ഇന്ന് തെക്ക് പടിഞ്ഞാറൻ അറബിക്കടല്‍, അതിനോട് ചേർന്ന മധ്യ പടിഞ്ഞാറൻ അറബിക്കടല്‍, അതിനോട് ചേർന്ന വടക്ക് പടിഞ്ഞാറൻ അറബിക്കടല്‍ എന്നിവിടങ്ങളില്‍ 45 മുതല്‍ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളില്‍ 65 കിലോമീറ്റർ വരെയും വേഗതയില്‍ ശക്തമായ കാറ്റിന് സാദ്ധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് നിർദേശം നൽകി.











