
മദ്യം കുടിക്കുന്നത് പോലെയല്ലല്ലോ ബിയർ കുടിച്ചാൽ ആരോഗ്യപ്രശ്നങ്ങൾ ഒന്നും ഉണ്ടാവില്ലല്ലോ ദിവസവും കുടിക്കുന്നത് പ്രശ്നമൊന്നുമല്ലല്ലോ എന്ന് കരുതുന്നവരാണ് കൂടുതലും എന്നാൽ ബിയർ ആരോഗ്യത്തിന് ഒട്ടുംതന്നെ നല്ലതല്ല മദ്യം പോലെ തന്നെ വളരെയധികം അപകടകാരിയാണ് ബിയറും. എല്ലാദിവസവും ബിയര്‍ കുടിക്കുന്നത് ശരീരത്തില്‍ വിവിധ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും.
അമിതവണ്ണം
ദിവസവും ബിയര്‍ കുടിക്കുന്നതിന്റെ ഏറ്റവും വലിയ പ്രത്യാഘാതങ്ങളിലൊന്നാണ് ശരീരഭാരം വര്‍ധിക്കുക എന്നത്. കാരണം ബിയറില്‍ കലോറി കൂടുതലാണ്. അതുകൊണ്ട് അമിതമായ ഉപയോഗം ശരീരഭാരം വര്‍ധിക്കാന്‍ കാരണമാകും. ബിയറില്‍ കലോറി കൂടുതലായതിനാല്‍ സ്ഥിരമായി കൂടുതലായി കുടിക്കുന്നത് ശരീരഭാരം ക്രമേണ വര്‍ധിപ്പിക്കും. പ്രത്യേകിച്ച് വയര്‍ ഭാഗത്ത് കൊഴുപ്പ് കൂടുന്നത് ബെല്ലി ഫാറ്റ് ആയി അറിയപ്പെടുന്നു, ഇത് ഹൃദയ സംബന്ധമായ രോഗങ്ങള്‍ക്കും പ്രമേഹത്തിനും കാരണമാകാം. ശരിയായ ഭക്ഷണക്രമം പാലിക്കാതെയും വ്യായാമം ഒഴിവാക്കിയും ബിയര്‍ സ്ഥിരമായി കഴിക്കുന്നത് അമിതവണ്ണം വേഗത്തില്‍ വര്‍ധിപ്പിക്കുന്ന പ്രധാന കാരണങ്ങളിലൊന്നാണ്.
കരള്‍ രോഗങ്ങള്‍
ദിവസവും ബിയര്‍ പോലുള്ള മദ്യപാനപദാര്‍ഥങ്ങള്‍ കൂടുതലായി ഉപയോഗിക്കുന്നത് ഫാറ്റി ലിവര്‍, ഹെപ്പറ്റൈറ്റിസ്, സിറോസിസ് തുടങ്ങിയ ഗുരുതര രോഗങ്ങള്‍ക്ക് വഴിതെളിയിക്കും. കരള്‍ രോഗങ്ങള്‍ വികസിക്കുമ്പോള്‍ ക്ഷീണം, ചർമത്തിന് മഞ്ഞ നിറം (ജോണ്ടീസ്), വയര്‍ വീക്കം, വിശപ്പില്ലായ്മ, ഛര്‍ദ്ദി തുടങ്ങിയ ലക്ഷണങ്ങള്‍ കാണാം. തുടക്കത്തില്‍ ലക്ഷണങ്ങള്‍ വളരെ നേരിയതായിരിക്കും, പക്ഷേ അവ അവഗണിച്ചാല്‍ കരള്‍ സ്ഥിരമായി കേടുപാടുകള്‍ നേരിട്ട് ജീവിത ഭീഷണിയായി മാറും.











