
വാശിയേറിയ പോരാട്ടത്തിനൊടുവിൽ താര സംഘടനയായ അമ്മയുടെ തലപ്പത്ത് ആദ്യമായി വനിതകൾ. പ്രസിഡന്റ് സ്ഥാനത്തേക്ക് ശ്വേത മേനോനും ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് കുക്കു പരമേശ്വരനും തിരഞ്ഞെടുത്തു.
ശ്വേത മേനോനും ദേവനുമാണ് ഇത്തവണ പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിച്ചത്. ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് രവീന്ദ്രനും കുക്കു പരമേശ്വരനും മത്സരിച്ചു. 504 അംഗങ്ങളിൽ 298 പേർ മാത്രം വോട്ട് ചെയ്തു; മമ്മൂട്ടി, ഫഹദ് ഫാസിൽ, നിവിൻ പോളി, പൃഥ്വിരാജ് എന്നിവർ തിരഞ്ഞെടുപ്പിൽ പങ്കെടുത്തില്ല.











