
കേരള ഫിലിം ചേമ്പർ ഓഫ് കോമേഴ്‌സിന്റെ പുതിയ ഭാരവാഹി തിരഞ്ഞെടുപ്പ് നാളെ നടക്കും. നാളെ രാവിലെ 11.30 മുതൽ വൈകിട്ട് 5 മണി വരെയാണ് വോട്ടെടുപ്പ്. ശശി അയ്യഞ്ചിറയുടെ പാനലിൽ നിന്ന് നിർമ്മാതാവ് സാന്ദ്ര തോമസ് സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുന്നു. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് കെ. എം. അബ്ദുൽ അസീസ് മത്സരിക്കുകയാണ്.
വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥിയായി സാബു ചെറിയാൻ മത്സര രംഗത്തുണ്ട്. സിനിമ നിർമ്മാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ ഭാരവാഹി തിരഞ്ഞെടുപ്പിൽ അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാനായി സമർപ്പിച്ച സാന്ദ്രാ തോമസിന്റെ നോമിനേഷൻ തള്ളിയത് വലിയ വിവാദമായിരുന്നു.











