
പ്രേക്ഷക ഹൃദയം നേടി മോഹൻലാൽ-സത്യൻ അന്തിക്കാട് ചിത്രമായ ‘ഹൃദയപൂര്‍വം’. നമ്മെ എന്നും വിസ്മയിയിച്ചിട്ടുള്ള ആ കൂട്ടുകെട്ട് ഇത്തവണയും പ്രേക്ഷക മനസ് നിറച്ചു. സത്യന്‍ അന്തിക്കാടില്‍നിന്ന് പ്രേക്ഷകര്‍ എന്താണോ പ്രതീക്ഷിക്കുന്നത്, അതെല്ലാം ചിത്രത്തിലുണ്ട്. ആരാധകർ കാത്തിരുന്നതുപോലെയൊരു ഫാമിലി ചിത്രമാണ്. ചിത്രത്തിലെ മോഹൻലാൽ-സംഗീത് പ്രതാപ് കോമ്പോ പ്രേക്ഷക കൈയ്യടി നേടി.
സന്ദീപ് എന്ന ഒരു ബിസിനസുകാരനായാണ് മോഹന്‍ലാല്‍ ചിത്രത്തിൽ എത്തുന്നത്. കൊച്ചിയില്‍ ഒരു ക്ലൗഡ് കിച്ചണ്‍ നടത്തുകയാണ് സന്ദീപ് ബാലകൃഷ്ണന്‍. ജെറി എന്ന കഥാപാത്രമായാണ് ചിത്രത്തിൽ സംഗീത് പ്രതാപ് എത്തിയിരിക്കുന്നത്. ഒരു ഹൃദയ ശസ്ത്രക്രിയയ്ക്ക് ശേഷം സന്ദീപിനെ പരിചരിക്കാനായി എത്തുന്നയാളാണ് ജെറി. ഒപ്പം അതി ഗംഭീര പ്രകനമാണ് മാളവിക നടത്തുന്നത്.

സത്യന്‍ അന്തിക്കാടിൻറെ മകനും യുവ സംവിധായകനുമായ അഖില്‍ സത്യനാണ് ചിത്രത്തിന്റെ കഥ. ടി പി സോനുവാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. അനു മൂത്തേടത്താണ് ചിത്രത്തിന്റെ ഛായാഗ്രാഹണം.











