
തമിഴ് നടന്‍ വിശാലിന്റെയും നടി സായ് ധന്‍സികയുടെയും വിവാഹനിശ്ചയം കഴിഞ്ഞു.ഇരുവീട്ടുകാര്‍ മാത്രമടങ്ങുന്ന ഒരു സ്വകാര്യ ചടങ്ങായാണ് നിശ്ചയം നടത്തിയത്. വിവാഹനിശ്ചയത്തിൻറെ ചിത്രങ്ങൾ താരം തന്നെയാണ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. 15 വർഷം നീണ്ടുനിന്ന സൗഹൃദത്തിനൊടുവിലാണ് ഇരുവരുടെയും വിവാഹം തീരുമാനിച്ചിരിക്കുന്നത്.

വിശാലിന്റെ 47-ാം ജന്മദിനത്തിലാണ് നിശ്ചയം നടന്നതെന്ന പ്രത്യേകതയുമുണ്ട്. കഴിഞ്ഞ മേയില്‍ സിനിമയുടെ ഓഡിയോ ലോഞ്ചിനിടെയാണ് വിശാല്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. കബാലി, പേരാൺമൈ, പരദേശി തുടങ്ങിയ തമിഴ് ചിത്രങ്ങളിലെ പ്രകടനത്തിലൂടെ ശ്രദ്ധേയയാണ് ധൻസിക.











