നടനും അവതാരകനുമായ രാജേഷ് കേശവിന്റെ ആരോഗ്യസ്ഥിതിയിൽ നേരിയ പുരോഗതി

നടനും അവതാരകനുമായ രാജേഷ് കേശവിന്റെ ആരോഗ്യനിലയിൽ നേരിയ പുരോഗതി. രക്തസമ്മർദ്ദം സാധാരണ ഗതിയിലാണെന്നും ഹൃദയത്തിന്റെ സ്ഥിതി മാറ്റമില്ലാതെ തുടരുകയാണെന്നും മെഡിക്കൽ മെഡിക്കൽ ബുള്ളറ്റിനിൽ വ്യക്തമാക്കുന്നു. ഒരു പരിപാടിക്കിടെ കുഴഞ്ഞു വീണതിനെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് രാജേഷ്. വളരെ താഴ്ന്ന നിലയിലായിരുന്ന ബിപി സാധാരണ നിലയിലേക്ക് എത്തിയെന്നും ആശുപത്രി വാർത്താക്കുറിപ്പിൽ വിശദമാക്കി. ഇപ്പോൾ സ്വന്തമായി ശ്വസിക്കാൻ കഴിയുന്നതിനാൽ വെന്റിലേറ്റർ സഹായം കുറച്ചിട്ടുണ്ട്. ചെറിയ ന്യൂറോളജിക്കൽ പുരോഗതി അദ്ദേഹത്തിൽ കാണുന്നതായി ആശുപത്രി അധികൃതർ അറിയിക്കുന്നു.

ഞായറാഴ്ച  കൊച്ചിയിലെ ക്രൗൺ പ്ലാസ ഹോട്ടലിൽ നടന്ന പരിപാടിക്കിടെയാണ് രാജേഷ് കുഴഞ്ഞു വീണത്. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചു. കുഴഞ്ഞു വീണതിനു പിന്നാലെ ഹൃദയാഘാതം ഉണ്ടായതായി ഡോക്‌ടർമാർ അറിയിച്ചു.െപട്ടന്നുണ്ടായ ഹൃദയാഘാതം രാജേഷിന്റെ തലച്ചോറിനെ ബാധിച്ചു എന്നായിരുന്നു ഡോക്ടർമാരുടെ നിരീക്ഷണം. ടെലിവിഷനിൽ കരിയ‍ർ ആരംഭിച്ച രാജേഷ് മലയാളത്തിലെ പ്രമുഖ അവതാരകരിലൊരാളാണ്.