
ഒരു റൊമാന്റിക് ആക്ഷൻ മാസ്സ് എന്റർടൈനർ ആണ് “മേനേ പ്യാർ കിയ”. തിയേറ്ററിൽ മികച്ച പ്രേക്ഷക പ്രതികരണം നേടി മുന്നേറിക്കൊണ്ടിരിക്കുന്നു. കുടുംബ പ്രേക്ഷകർക്കും യുവ പ്രേക്ഷകർക്കും ഒരുപോലെ ആസ്വദിക്കാവുന്ന തരത്തിലാണ് മേനേ പ്യാർ കിയ ഒരുക്കിയിരിക്കുന്നത്. പേരിൽ തന്നെയാണ് സിനിമയുടെ ആകെത്തുക. ആര്യനാണ് കഥാ നായകൻ. കോളേജിൽ നിന്ന് പഠനത്തിന്റെ പാതിവഴിക്ക് ഇറങ്ങിയ കൗമാരക്കാരനായി ആര്യൻ സിനിമയിൽ നിറയുന്നു. ആര്യന്റെ പ്രണയമാണ് സിനിമ പറയുന്നത്.
ചിത്രത്തില്‍ കാമിയോ റോളില്‍ എത്തി പ്രേക്ഷകരെ അമ്പരപ്പിച്ചിരിക്കുകയാണ് ആന്റണി പെപ്പെ. ഒരു കൂട്ടം ചെറുപ്പക്കാരുടെ കഥ പറയുന്ന സിനിമയില്‍ അപ്രതീക്ഷിതമായ ഘട്ടത്തില്‍ സിനിമയുടെ ഗതി തന്നെ മാറ്റുന്ന അങ്കമാലിക്കാരനായ ഡാനി എന്ന കഥാപാത്രമായാണ് ചിത്രത്തില്‍ ആന്റണി പെപ്പെ നിറഞ്ഞാടുന്നത്. ഓണ ചിത്രങ്ങളുടെ കൂട്ടത്തില്‍ എല്ലാ പ്രേക്ഷകര്‍ക്കും ഒരുപോലെ ആസ്വദിക്കാന്‍ കഴിയുന്ന സിനിമയെന്ന അഭിനന്ദനവും മേനേ പ്യാര്‍ കിയയ്ക്ക് ലഭിക്കുന്നുണ്ട്.
‘മന്ദാകിനി’ എന്ന സൂപ്പർഹിറ്റ് റൊമാന്റിക് കോമഡി ചിത്രത്തിന് ശേഷം, സ്‌പൈര്‍ പ്രൊഡക്ഷൻസ് ബാനറിൽ സഞ്ജു ഉണ്ണിത്താൻ നിർമ്മിച്ച്, നവാഗതനായ ഫൈസൽ കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘മേനേ പ്യാർ കിയ’. ഹൃദു ഹാറൂൺ, അസ്‌കർ അലി, മിദൂട്ടി, ജഗദീഷ് ജനാർദ്ദനൻ, പ്രീതി മുഖുന്ദൻ, അർജ്യോ, എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്നു.











