
ദുബായ് : ഏഷ്യ കപ്പ് ക്രിക്കറ്റ് ടൂർണമെന്റിന്റെ ആദ്യ മത്സരത്തിൽ ഇന്ത്യ ശക്തമായ പ്രകടനം കാഴ്ചവച്ചു. യുഎഇയെ 9 വിക്കറ്റിന് തകർത്ത് ടീം ഇന്ത്യ വിജയകുതിപ്പ് ആരംഭിച്ചു. 58 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ വെറും 27 പന്തുകൾ മാത്രം ചെലവഴിച്ചാണ് മത്സരം സ്വന്തമാക്കിയത്. വൈസ് ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ (9 പന്തിൽ പുറത്താകാതെ 20 റൺസ്)യും ക്യാപ്റ്റൻ സൂര്യകുമാർ യാദവ് (2 പന്തിൽ പുറത്താകാതെ 7 റൺസ്)യും ചേർന്നാണ് വിജയറൺ നേടിയത്.

ഒൻപത് വിക്കറ്റിന്റെ ഗംഭീര ജയം ഇന്ത്യയ്ക്ക് ഏഷ്യ കപ്പിൽ ആത്മവിശ്വാസം പകർന്നു. നേരത്തെ ടോസ് നേടിയ ഇന്ത്യ യു എ ഇ എയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. ബൗളര്‍മാരുടെ തകര്‍പ്പന്‍ പ്രകടനത്തിന്റെ മികവില്‍ ഇന്ത്യ ആതിഥേയരെ 13.1 ഓവറില്‍ 57 റണ്‍സിന് പുറത്താക്കി.











