ആദ്യമായി പോലീസ് വേഷത്തിൽ എത്തി പാർവതി, പുതിയ ചിത്രം ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി

പാർവതി തിരുവോത്തിൻറെ പുതിയ ചിത്രം ‘ പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ ‘ ന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി. പാർവതി ആദ്യമായി പോലീസ് വേഷത്തിൽ എത്തുന്ന ചിത്രം കൂടിയാണിത്. പോസ്റ്ററിൽ പോലീസ് യൂണിഫോമിൽ ഗംഭീരമായ ഭാവത്തിൽ പ്രത്യക്ഷപ്പെട്ട പാർവതിയുടെ ലുക്ക് സോഷ്യൽ മീഡിയയിൽ ഇതിനകം തന്നെ ശ്രദ്ധ നേടിക്കഴിഞ്ഞു.

ഉള്ളൊഴുക്ക്’ എന്ന സിനിമക്ക് ശേഷം പാര്‍വതി തിരുവോത്തും ‘കിഷ്‌കിന്ധാകാണ്ഡം’ എന്ന സിനിമക്ക് ശേഷം വിജയരാഘവനും, മാത്യു തോമസും പ്രധാനവേഷത്തില്‍ എത്തുന്നു. 11 ഐക്കൺസിൻ്റെ ബാനറിൽ അർജുൻ സെൽവ നിർമ്മിച്ച് ഷഹദ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ലോകക്ക് ശേഷം ചമൻ ചാക്കോ എഡിറ്റിങ്ങും രേഖാചിത്രം ശേഷം അപ്പു പ്രഭാകർ ക്യാമറയും മുജീബ് മജീദ് സംഗീതവും നിർവഹിക്കുന്നു.