
മകൻ ഓമിയുടെ മുഖം ആദ്യമായി പങ്കുവെച്ച് ദിയയും അശ്വിനും, നിയോമിനായി പ്രത്യേക അക്കൗണ്ടും. ഞങ്ങളുടെ കുഞ്ഞു ലോകം എന്നാണ് ചിത്രത്തിന് ദിയ അടിക്കുറിപ്പ് നല്‍കിയിരിക്കുന്നത്. സെപ്റ്റംബർ 5 ന് കുഞ്ഞിൻറെ മുഖം വെളിപ്പെടുത്താനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. എന്നാൽ കുഞ്ഞിന് അസുഖം പിടിച്ചതോടെ അത് മാറ്റി വയ്ക്കുകയായിരുന്നു.

സൂര്യകാന്തി പൂക്കളുടെ നടുവില്‍ കുഞ്ഞിനെ ചേര്‍ത്തുപിടിച്ചുകൊണ്ട് അശ്വിന്‍ ദിയയെ സ്നേഹത്തോടെ ചുംബിക്കുന്ന ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചു. സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ദിയയുടെ പ്രസവ വീഡിയോ ഇതിനകം തന്നെ 80 ലക്ഷത്തിലേറെ പേര്‍ കണ്ടുകഴിഞ്ഞു. കേരളത്തില്‍ വലിയ ചര്‍ച്ചയാവുകയും ചെയ്ത ഈ വീഡിയോ നിരവധി പേരുടെ ഹൃദയം കീഴടക്കിയിരിക്കുകയാണ്.











