
സൂപ്പർ ലീഗ് കേരളയുടെ പുതിയ പ്രമോ വിഡിയോ ശ്രദ്ധ നേടുന്നു. പൃഥ്വിരാജ് സുകുമാരനും കുഞ്ചാക്കോ ബോബനും തമ്മിലുള്ള ഫോൺ സംഭാഷണമാണ് വിഡിയോയിലുള്ളത്. പാൻ ഇന്ത്യൻ രീതിയിൽ പൃഥ്‌വിയെ ചാക്കോച്ചൻ ട്രോളുന്നതാണ് കോമഡി.
പൃഥ്വിരാജും ബേസിൽ ജോസഫും തമ്മിലുള്ള പ്രമൊ വിഡിയോയ്ക്കുശേഷം ഏറെ ചിരിപ്പിക്കുന്ന മറ്റൊരു പ്രമൊ വിഡിയോ കൂടിയാണിത്.

‘മുംബൈയിൽ കരൺ ജോഹറിന്റെ വീട് എവിടെയാണെന്ന ചാക്കോച്ചന്റെ ചോദ്യത്തോടെയാണ് പ്രമൊ ആരംഭിക്കുന്നത്. തുടർന്ന് ലോകേഷ് കനകരാജിന്റെ നമ്പർ തരുമോ എന്നും ഇല്ലെങ്കിൽ പ്രഭാസിന്റെ പുതിയ ഇമെയിൽ ഐഡി തന്നാൽ മതിയെന്നും ചാക്കോച്ചൻ പറയുന്നു. യൂത്ത് ഐക്കൺ കുഞ്ചാക്കോ ബോബൻ, തന്നെ ഊതിയതാണെല്ലേ എന്നാണ് പൃഥ്വിരാജ് തിരിച്ചു ചോദിക്കുന്നത്’.
സൂപ്പർ ലീഗ് കേരള രണ്ടാം സീസണിലെ മൂന്നാം റൗണ്ട് മത്സരങ്ങൾക്ക് ഒക്ടോബർ 17 ന് തുടങ്ങും . വെള്ളിയാഴ്ച തിരുവനന്തപുരം കൊമ്പൻസ് എഫ്സി തൃശൂർ മാജിക് എഫ്സിയെ നേരിടും. തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ രാത്രി 7.30 നാണ് കിക്കോഫ്.











