
8 വർഷങ്ങൾക്കുശേഷം ഷാജി പാപ്പനായി ‘ആട് 3’യുടെ ലൊക്കേഷനിലെത്തി ജയൂര്യ.2015ലാണ് ‘ആട്’ സിനിമയുടെ ആദ്യ ഭാഗം റിലീസിനെത്തുന്നത്. കാരവനില്‍ നിന്നും മേക്കപ്പ് കഴിഞ്ഞ് ജയസൂര്യ പുറത്തുവരുന്നതും സംവിധായകൻ മിഥുൻ മാനുവൽ തോമസ് ഉള്‍പ്പടെയുള്ളവര്‍ ഷാജി പാപ്പനെ കയ്യടികളോടെ സ്വീകരിക്കുന്നതും വിഡിയോയില്‍ കാണാം.

കറുപ്പും ചുവപ്പും നിറങ്ങളിലുള്ള മുണ്ടും, കറുത്ത ഷര്‍ട്ടും, വലിയ മീശയും അല്‍പ്പം നരച്ച മുടിയുമാണ് ഷാജി പാപ്പന്റെ വേഷം. 10 വർഷങ്ങൾക്കുശേഷവും ഷാജി പാപ്പന് ഒരു മാറ്റവും സംഭവിച്ചിട്ടില്ലെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. ആട് ഒരു ഭീകര ജീവിയാണ്, ആട് 2 എന്നിവയ്ക്ക് ശേഷം വമ്പന്‍ ബജറ്റില്‍ ഒരുക്കുന്ന എപ്പിക്-ഫാന്റസി ചിത്രമായ ആട് 3 ചിത്രീകരണം പുരോഗമിക്കുകയാണ്.
ജയസൂര്യ, വിനായകന്‍, വിജയ് ബാബു, സൈജു കുറുപ്പ്, സണ്ണി വെയ്ന്‍, ഇന്ദ്രന്‍സ് എന്നിവര്‍ ഉള്‍പ്പെടെ വമ്പന്‍ താരനിര തന്നെ ചിത്രത്തില്‍ ഒന്നിക്കുന്നു. ചിത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വൈകാതെ പുറത്തു വരും….











