
നായകനായ രണ്ടാം ചിത്രം നൂറ് കോടി ക്ലബിൽ ഇടം നേടിയിട്ടും പ്രതിഫലത്തിൽ മാതൃക സൃഷ്ടിച്ച് തമിഴ് നടൻ പ്രദീപ് രംഗനാഥൻ.
ഡ്യൂഡ്’ എന്ന ചിത്രത്തിന് പ്രദീപ് വാങ്ങിയ വേതനമാണ് ഇപ്പോൾ സിനിമാ ലോകത്ത് ചർച്ചയാകുന്നത്. പ്രദീപ് രംഗനാഥനും മമിത ബൈജുവും പ്രധാന വേഷങ്ങളിലെത്തുന്ന ‘ഡ്യൂഡ്’ എന്ന സിനിമയ്ക്ക് 15 കോടി രൂപയാണ് പ്രദീപ് പ്രതിഫലമായി വാങ്ങിയത് എന്നാണ് റിപ്പോർട്ടുകൾ .
‘ഡ്രാഗൺ’ സിനിമയുടെ വലിയ വിജയത്തിന് ശേഷവും പ്രതിഫലം കൂട്ടാൻ പ്രദീപ് രംഗനാഥൻ തയാറായില്ലെന്ന് ‘ഡ്യൂഡ്’ സിനിമയുടെ പ്രൊഡ്യൂസറായ മൈത്രി മൂവി മേക്കേഴ്സ് പറഞ്ഞു. പ്രദീപ് രംഗനാഥന്റെ ആദ്യ ചിത്രമായ ‘ലവ് ടുഡേ’ ചെയ്യുന്ന സമയത്താണ് താരം ‘ഡ്യൂഡി’ന് ഡേറ്റ് കൊടുക്കുന്നത്. ഇതിനു ശേഷമാണ് ‘ഡ്രാഗൺ’എന്ന സിനിമ പ്രദീപ് ചെയ്യുന്നത്. ചിത്രം ബ്ലോക്ക്ബസ്റ്റർ വിജയമാവുകയും 150 കോടിയിലധികം കളക്ഷൻ നേടുകയും ചെയ്തിരുന്നു. എന്നിട്ടും താരം വേതന വർദ്ധനവ് ആവശ്യപ്പെടാത്തത് സിനിമാ വ്യവസായത്തിൽ മാതൃകാപരമായ സമീപനമാണെന്ന് നിർമാതാക്കൾ പറയുന്നു.











