തനിക്ക് സിം​ഗിൾ ചൈൽഡ് സിൻഡ്രം ഉണ്ട്; വെളിപ്പെടുത്തി നടി തൃഷ

സഹോദരങ്ങളില്ലാതെ വളർന്നതിനെക്കുറിച്ച് ഒരിക്കൽ നടി തൃഷ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. തനിക്ക് സിം​ഗിൾ ചെെൽഡ് സിൻഡ്രം ഉണ്ട്.

ഒറ്റയ്ക്ക് സമയം ചെലവഴിച്ച് തനിക്ക് ശീലമായി. താനെപ്പോഴും ഒറ്റയ്ക്കാണ് ഉറങ്ങിയത്. തനിക്ക് തന്റേതായ സ്പേസ് ആണ് ഇഷ്ടം. മറ്റാർക്കെങ്കിലും ഒപ്പം റൂം പങ്കുവെക്കുന്നത് പോലും പറ്റില്ല. സ്വകാര്യത താനപ്പോൾ വല്ലാതെ ആ​ഗ്രഹിക്കുമെന്നും തൃഷ പറഞ്ഞു.

തന്റെ അമ്മയ്ക്കും സുഹൃത്തുക്കൾക്കുമൊപ്പം ജീവിതം ആഘോഷിക്കുന്നയാളാണ് 42 കാരിയായ തൃഷ. തനിക്കനുയോജ്യനായ ആളെ കണ്ടുമുട്ടിയില്ലേങ്കിൽ വിവാഹമേ ഉണ്ടാകില്ലെന്ന തീരുമാനത്തിലാണ് നടി. അടുത്തിടെ നടി വിവാഹിതയാവാൻ പോകുന്നു എന്നുള്ള റൂമറുകൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു . ചണ്ഡീഗഢില്‍നിന്നുള്ള വ്യവസായിയാണ് വരന്‍ എന്നൊക്കെയായിരുന്നു റിപ്പോർട്ടുകൾ . എന്നാൽ ഈ വാർത്തകൾ തള്ളികൊണ്ട് നടി തന്നെ മുന്നോട്ട് വന്നിരുന്നു .