
വനിതാ ലോകകപ്പ് 2025 സെമിയില്‍ ശക്തരായ ഓസ്ട്രേലിയക്കെതിരെ ത്രസിപ്പിക്കുന്ന വിജയം നേടിയതിന് തൊട്ടുപിന്നാലെ വിജയശില്‍പി ജെമീമ റോഡ്രിഗസിനേയും ടീം ഇന്ത്യയേയും അഭിനന്ദിച്ച് ക്രിക്കറ്റ് ലോകവും ആരാധകരും. ലോകകപ്പ് സെമിഫൈനൽ, എതിരാളികൾ ഓസ്ട്രേലിയ, വിജയലക്ഷ്യം 339 റൺസ്… അസാധ്യമെന്ന് ആരും വിധിയെഴുതിപ്പോകുന്ന ആ ഫിനിഷ് ലൈൻ ജെമിമ റോഡ്രിഗ്സിലൂടെ (134 പന്തിൽ 127 നോട്ടൗട്ട്) ഇന്ത്യ മറികടന്നു . ഓസ്ട്രേലിയ– 49.5 ഓവറിൽ 338 റൺസ് വിജയലക്ഷ്യം 9 പന്തുകൾ ബാക്കിനിൽക്കെ ഇന്ത്യ– 48.3 ഓവറിൽ 5ന് 341 മറികടന്നു.

വലിയ സമ്മര്‍ദ്ദത്തിനിടയിലും എന്നെന്നേക്കും ഓര്‍മിക്കപ്പെടുന്ന മാസ്റ്റര്‍ക്ലാസ് ബാറ്റിങ്ആണ് 25കാരി ജെമീമ കാഴ്ചവചച്ചത്. താരത്തിന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനമാണിതെന്ന് പറയാം. ജെമീമ റോഡ്രിഗസി മികവിലാണ് ഇന്ത്യ മൂന്നാമത്തെ വനിതാ ലോകകപ്പ് ഫൈനലിലേക്ക് കുതിച്ചത്. ഇതിലൂടെ അവസാനിച്ചത് ഓസ്ട്രേലിയയുടെ 16 മത്സരങ്ങളിലെ അപരാജിത ലോകകപ്പ് കുതിപ്പായിരുന്നു.
നിറഞ്ഞ സ്‌റ്റേഡിയത്തില്‍ മുംബൈ ബാറ്റര്‍ 134 പന്തില്‍ നിന്ന് 127 റണ്‍സോടെ സെന്‍സേഷണല്‍ സെഞ്ച്വറി നേടി വിജയംവരെ ക്രീസില്‍ തുടര്‍ന്നു.താരം ഈ വർഷം നേടിയ മൂന്നാമത്തെ സെഞ്ച്വറിയാണിത്.
ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ 88 പന്തില്‍ നിന്ന് 89 റണ്‍സ് നേടി വിജയത്തില്‍ നിര്‍ണായകമായ സംഭാവന അര്‍പ്പിച്ചു. മൂന്നാം വിക്കറ്റില്‍ ഇരുവരുടെയും ഉജ്വല പാര്‍ട്ണര്‍ഷിപ്പാണ് ഇത്രയും വലിയ ചേസിങില്‍ പ്രധാനമായ വിക്കറ്റുകള്‍ ചുറ്റും വീണപ്പോഴും ജെമീമ ശാന്തമായി പിടിച്ചുനിന്നു. വിടവുകള്‍ കണ്ടെത്തി സ്‌ട്രൈക്ക് റൊട്ടേറ്റ് ചെയ്തു. സമ്പൂര്‍ണ ബാറ്ററാണെന്ന് തെളിയിക്കുന്നതായിരുന്നു ഇന്നിങ്‌സ്. നേരത്തേ ഹോക്കി കളിച്ചിരുന്നത് തനിക്ക് ക്രിക്കറ്റ് മല്‍സരത്തില്‍ ബാറ്റിങിനും മനോധൈര്യത്തിനും സഹായകമായെന്ന് ജെമീമ പറഞ്ഞു. തന്റെ മാനസികാവസ്ഥയും ഫിറ്റ്‌നസും രൂപപ്പെടുത്തിയതില്‍ മള്‍ട്ടി-സ്‌പോര്‍ട്‌സിന് പങ്കുണ്ടെന്ന് ജെമീമ പറയാറുണ്ട്.











