ലോകകപ്പ് കിരീടം നേടി വിജയിച്ചാൽ ഇന്ത്യൻ വനിതാ ടീമിന് വൻ പാരിതോഷികം

വരാനിരിക്കുന്ന ഞായറാഴ്ച നടക്കുന്ന വനിതാ ഏകദിന ലോകകപ്പ് ഫൈനലിൽ ദക്ഷിണാഫ്രിക്കയെ തോൽപ്പിച്ച് കിരീടം നേടുകയാണെങ്കിൽ ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന് വൻ പാരിതോഷികം ലഭിക്കുമെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. ലോകകപ്പ് കിരീടം ഉറപ്പാക്കിയാൽ ബിസിസിഐ ഏകദേശം ₹125 കോടി രൂപ സമ്മാനമായി നൽകുമെന്നാണ് സൂചന.

കഴിഞ്ഞ വർഷം ടി20 ലോകകപ്പിൽ ദക്ഷിണാഫ്രിക്കയെ തോൽപ്പിച്ച് കിരീടം നേടിയ രോഹിത് ശർമ്മയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ പുരുഷ ടീമിനും ബിസിസിഐ ഇതേ തുക പാരിതോഷികമായി പ്രഖ്യാപിച്ചിരുന്നു. പുരുഷ-വനിതാ ടീമുകൾക്ക് തുല്യവേതനം നൽകുന്ന നിലപാട് ബിസിസിഐ നേരത്തേ സ്വീകരിച്ചിട്ടുള്ളതിനാൽ, വനിതാ ടീമിനും സമാനമായ സമ്മാനത്തുക ലഭിക്കുമെന്നതാണ് പ്രതീക്ഷ.