
നടത്തവും ഓട്ടവും രണ്ടും കാർഡിയോ വ്യായാമങ്ങളുടെ ഏറ്റവും ഫലപ്രദമായ രണ്ട് തരങ്ങളാണ്. ജിമ്മിൽ പോവാതെ ശരീരഭാരം നല്ല രീതിയിൽ കുറയ്ക്കാൻ ആഗ്രഹിക്കുന്ന ആളുകൾക്കിടയിലും ഇവ രണ്ടും ഏറ്റവും ജനപ്രിയമായ വ്യായാമ മാർഗ്ഗങ്ങളാണ്. എന്നാൽ ഇതിൽ ഏതാണ് ഫലപ്രദം എന്ന് ഇന്നും ചർച്ചാവിഷയമാണ്.
രണ്ടും വ്യത്യസ്ത ആരോഗ്യ ഗുണങ്ങൾ വാഗ്ദാനം ചെയ്യുന്നതിനാൽ ഇതിൽ ഏതെങ്കിലും ഒന്ന് തിരഞ്ഞെടുക്കുന്നത് ബുദ്ധിമുട്ടാണ്. നമ്മുടെ ശരീരത്തിന് ഏറ്റവും വേണ്ടുന്ന ഘടകങ്ങളാണ് വെള്ളവും ഓക്സിജനും . അതിന് കൂടുകൾ എയിറോബിക് ആക്ടിവിറ്റികളിൽ ഏർപ്പെടുന്നതാണ് നല്ലത് . അതായത് നമ്മളുടെ ശരീരം കൂടുതൽ ബ്രീത്ത് എടുക്കുന്നത് ഏത് ചെയ്യുമ്പോഴാണോ ആ വ്യായാമം കൂടുതൽ ചെയ്താൽ ശരീരത്തിലെ ഓവർ ഫാറ്റ് കുറഞ്ഞു ശരീരഭാരം കുറക്കാം.
അതുകൊണ്ടുതന്നെ ബ്രീത്ത് കൂടുതൽ എടുക്കുന്ന വ്യായാമം നടത്തം ആണ് . നടക്കുന്നതാണ് ഫാറ്റ് കുറക്കാൻ ഏറ്റവും നല്ല വ്യായാമം . നിങ്ങളുടെ ശരീരഭാരം ആരോഗ്യകരമായ നിലയിൽ നിലനിർത്താൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, ദിവസവും 30 മിനിറ്റ് നേരം നടക്കുന്നത് നിങ്ങൾക്ക് നല്ലതായിരിക്കും. 54 കിലോഗ്രാം ഭാരമുള്ള ഒരാൾ മണിക്കൂറിൽ 2 മൈൽ വേഗതയിൽ നടക്കുന്നത് 133 കലോറി എരിച്ചു കളയുവാൻ സഹായിക്കുന്നു. നടത്തത്തിന്റെ വേഗത കൂട്ടുന്നതിലൂടെ നിങ്ങൾക്ക് കൂടുതൽ കലോറി കുറക്കാൻ സാധിക്കും.











