
മലയാളി താരം സഞ്ജു സാംസണ് ഇന്ന് 31-ാം പിറന്നാള്‍. ഐപിഎല്‍ താരകൈമാറ്റ ചര്‍ച്ചകള്‍ക്കിടെ CSK ടീം സഞ്ജുവിന് പിന്നാൾ ആശംസകളുമായി എത്തി .
ഐപിഎൽ ട്രേഡ് വിൻഡോയെക്കുറിച്ച് ചർച്ചകൾ തുടരുന്നതിനിടെ, ക്രിക്കറ്റ് ലോകത്തെ ചർച്ചാവിഷയമാക്കി ചെന്നൈ സൂപ്പർ കിംഗ്‌സും രാജസ്ഥാൻ റോയൽസും തമ്മിൽ രവീന്ദ്ര ജഡേജ, സഞ്ജു സാംസൺ, സാം കരൺ എന്നിവർ ഉൾപ്പെടുന്ന ഒരു കളിക്കാരുടെ കൈമാറ്റം.
അതേസമയം രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റനായ സഞ്ജുവിനെ ടീമിലെത്തിക്കാനുള്ള ചെന്നൈ സൂപ്പര്‍ കിംഗ്സിന്‍റെ ശ്രമങ്ങള്‍ അന്തിമഘട്ടത്തിലെത്തി നിൽക്കുകയാണ് . സഞ്ജുവിന്‍റെ പിറന്നാള്‍ ദിനത്തില്‍ തന്നെ ചെന്നൈ സൂപ്പര്‍ കിംഗ്സ് ആ വമ്പന്‍ പ്രഖ്യാപനം നടത്തുമോ എന്നാണ് ആരാധകര്‍ ആകാംക്ഷയോടെ ഉറ്റുനോക്കുന്നത്.രവീന്ദ്ര ജഡേജയെയും സാം കറനെയും വിട്ടുകൊടുത്ത് സഞ്ജുവിനെ സ്വന്തമാക്കാനാണ് ചെന്നൈ സൂപ്പര്‍ കിംഗ്സിന്‍റെ തീരുമാനം.
2013ല്‍ പതിനെട്ടാം വയസില്‍ ഐപിഎല്ലില്‍ രാജസ്ഥാന്‍ കുപ്പായമണിഞ്ഞ 19ാം വയസില്‍ ഐപിഎല്ലിലെ ഏറ്റവും മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ടു.
2015 ജൂലൈ ഒമ്പതിന് സിംബാബ്‌വെക്കെതിരെയാണ് ഇന്ത്യൻ ടീമിൽ സഞ്ജു അംരങ്ങേറുന്നത്. എന്നാല്‍ ഒരു ദശാബ്ദം നീണ്ട രാജ്യാന്തര കരിയറില്‍ ഇന്ത്യക്കായി 51 ടി20 മത്സരങ്ങളിലും 16 ഏകദിന മത്സരങ്ങളിലും സഞ്ജു കളിച്ചു. ഗൗതം ഗംഭീര്‍ പരിശീലകനായി എത്തിയശേഷം ടി20 ടീമിന്‍റെ ഓപ്പണര്‍ റോളിലെത്തിയ സഞ്ജു ഒരു കലണ്ടര്‍ വര്‍ഷം മൂന്ന് സെഞ്ചുറികള്‍ നേടുന്ന ആദ്യ ഇന്ത്യൻ താരമെന്ന റെക്കോര്‍ഡും സ്വന്തമാക്കിയിരുന്നു.
ഓപ്പണറായി സഞ്ജു സ്ഥാനമുറപ്പിച്ചുവെന്ന് കരുതിയപ്പോഴാണ് ശുഭ്മാന്‍ ഗില്ലിനെ ഇന്ത്യയുടെ ടി20 ടീമിലേക്ക് തിരിച്ചുവിളിക്കുന്നതും ഓപ്പണറായി കളിപ്പിക്കുന്നതും. ഇതോടെ മധ്യനിരയിലേക്ക് മാറേണ്ടിവന്ന സഞ്ജു ഏഷ്യാ കപ്പ് ഫൈനലില്‍ പാകിസ്ഥാനെതിരെ തിലക് വര്‍മക്കൊപ്പം നിര്‍ണായക കൂട്ടുകെട്ടിലൂടെ ഇന്ത്യയുടെ കിരീടനേട്ടത്തില്‍ വലിയ പങ്കുവഹിച്ചു.
സഞ്ജുവിന് പകരം ഓപ്പണറായി ഇറങ്ങുന്ന ശുഭ്മാന്‍ ഗില്‍ നിരാശപ്പെടുത്തിയ പശ്ചാത്തലത്തില്‍ ഇനി നടക്കാനിരിക്കുന്ന ടി20 ലോകകപ്പില്‍ സഞ്ജു വീണ്ടും ഓപ്പണറായി തിരിച്ചെത്തുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.











