ധർമേന്ദ്ര ഡിസ്ചാർജയപ്പോൾ ഗോവിന്ദ അഡ്മിറ്റായി; ആശങ്കയിൽ ആരാധകർ

മുംബൈ ബ്രീച്ച് കാൻഡി ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന മുതിർന്ന നടൻ ധർമേന്ദ്രയെ ഡിസ്ചാർജ് ചെയ്തു. അദ്ദേഹത്തിന്റെ കുടുംബം അദ്ദേഹത്തെ ചികിത്സയ്ക്കായി വീട്ടിലേക്ക് കൊണ്ടുപോകാൻ തീരുമാനിച്ചതായി ചികിത്സിച്ച ഡോക്ടർ പറഞ്ഞു.

“രാവിലെ 7.30 ഓടെയാണ് ധർമേന്ദ്രയെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തത്. വീട്ടിൽ തന്നെ ചികിത്സ നൽകാൻ കുടുംബം തീരുമാനിച്ചതിനാൽ അദ്ദേഹത്തിന് വീട്ടിൽ ചികിത്സ തുടരും,” ഡോ. പ്രതിത് സാംദാനി പിടിഐയോട് പറഞ്ഞു. ശ്വാസകോശ സംബന്ധമായ ബുദ്ധിമുട്ടുകളെ തുടർന്ന് നടൻ ആഴ്ചകളായി ആശുപത്രിയിൽ ഇടവിട്ടിടവിട്ട് ചികിത്സയിൽ കഴിഞ്ഞിരുന്നു.

അതേസമയം ബോളിവുഡ് നടൻ ഗോവിന്ദയെ ബോധരഹിതനായി വീണതിനെ തുടർന്ന് ഇന്നലെ മുംബൈയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിവിധ പരിശോധനകൾക്ക് വിധേയനായ ഇദ്ദേഹം ഇപ്പോൾ ബർബർ ജുഹുവിലെ ക്രിട്ടികെയർ ആശുപത്രിയിൽ ചികിത്സയിലാണ്
പരിശോധനാ ഫലത്തിനായി കാത്തിരിക്കുകയാണ്.

അദ്ദേഹത്തിന്റെ ആരോഗ്യനിലയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. അതേസമയം ഗോവിന്ദ ഇക്കഴിഞ്ഞ ദിവസം ധർമേന്ദ്രയെ ആശുപത്രിയിൽ സന്ദർശിച്ചിരുന്നു. ധർമേന്ദ്രയെ സന്ദർശിക്കാനെത്തിയ ഗോവിന്ദയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.