മമ്മൂട്ടി-രേവതി ഒരുമിക്കുന്നു: പുതിയ പ്രോജക്ട് പ്രഖ്യാപിച്ചു

മലയാള സിനിമയിലെ സുപ്രസക്ത താരമായ മമ്മൂട്ടിയും, അഭിനേതാവും സംവിധായകനും കൂടിയായ രേവതിയും ഒരുമിച്ച് പുതിയ സിനിമാ പ്രോജക്ടിൽ ഒരുമിക്കുന്നതായി ഔദ്യോഗിക വിവരങ്ങൾ പുറത്തുവന്നു.രേവതി കഴിഞ്ഞ ദിവസങ്ങളിൽ തന്റെ ഇൻസ്റ്റഗ്രാമിൽ ഒരു ഡബ്ബിങ് സ്റ്റുഡിയോയിലെ ചിത്രങ്ങൾ പങ്കുവെച്ചാണ് സിനിമാപ്രേമികളുടെ ശ്രദ്ധ പിടിച്ചിരിക്കുന്നത്.ചിത്രത്തില്‍ മമ്മൂട്ടി , ഒസ്കാര്‍ ജേതാക്കളായ റസൂൽ പൂക്കുട്ടി , സംവിധായകന്‍ ശങ്കർ രാമകൃഷ്ണൻ  നദി പാർവതി തുടങ്ങിയവരുടെ കൂടെയുള്ള  സ്റ്റുഡിയോ ചിത്രങ്ങളാണ് പോസ്റ്റ് ചെയ്തിരിക്കുന്നത് .രേവതി തന്റെ പോസ്റ്റിൽ പറഞ്ഞത് ഇങ്ങനെയാണ് ;അങ്ങനെയൊരു മെസ്സേജ് അയച്ചതേയുള്ളു അദ്ദേഹം വന്ന് ഞങ്ങളുടെ ഷോയെ ഒരുത്സവമാക്കി മാറ്റി. ചിത്രത്തിന്റെ പേര്, തിയ്യതികൾ, മറ്റ് താരങ്ങളുടെ പട്ടിക തുടങ്ങിയവ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.ഈ രണ്ട് ആരാധ്യതാരങ്ങളും ഒരുമിക്കുന്നുവെന്ന വാര്‍ത്ത, മലയാള സിനിമയില്‍ വലിയ പ്രതീക്ഷകള്‍ ഉണ്ടാക്കുകയാണ് .മമ്മൂട്ടി-രേവതി കൊമ്പിനേഷനു പുറമേ, റസൂല്‍ പൂക്കുട്ടി, ശങ്കര്‍ രാമകൃഷ്ണന്‍ എന്നിവരുടെ ഓൺറോൾലും ഈ പ്രോജക്ടിന് പ്രത്യേക ശ്രദ്ധയൊരുക്കുന്നു.