ദുൽഖർ സൽമാൻ ചിത്രം ‘കാന്ത’യ്ക്ക് ഗംഭീര പ്രതികരണം;

നടൻ ദുൽഖർ സൽമാൻ കേന്ദ്ര കഥാപാത്രമായെത്തിയ ‘കാന്ത’  തിയേറ്ററുകളിൽ പ്രദർശനമാരംഭിച്ചു. പ്രിവ്യൂ ഷോകളിൽ നിന്നും ആദ്യ ദിവസത്തെ പ്രദർശനങ്ങളിൽ നിന്നും മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ദുൽഖറിൻ്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനമാണ് ‘കാന്ത’യിൽ കണ്ടതെന്നാണ് പ്രേക്ഷക-നിരൂപക പ്രതികരണങ്ങൾ സൂചിപ്പിക്കുന്നത്.

സാമൂഹ്യ മാധ്യമങ്ങളിലെ ആദ്യ പ്രതികരണങ്ങൾ അനുസരിച്ച്, നടന്റെ പ്രകടനം ദേശീയ ചലച്ചിത്ര അവാർഡിന് പരിഗണിക്കാൻ സാധ്യതയുണ്ടെന്നും അഭിപ്രായങ്ങളുയരുന്നുണ്ട്.സിനിമയുടെ ആദ്യ പകുതി ഒരു ‘ക്ലാസിക് ഡ്രാമ’ ആയി മുന്നോട്ട് പോകുകയും, രണ്ടാം പകുതിയിൽ ത്രില്ലടിപ്പിക്കുന്ന ഇൻവെസ്റ്റിഗേഷൻ ഡ്രാമയായി മാറുകയും ചെയ്യുന്ന തരത്തിലാണ് പറയുന്നത്.

ദുൽഖറിനൊപ്പം, ഭാഗ്യശ്രീ ബോർസെ, പ്രശസ്ത തെന്നിന്ത്യൻ നടൻ റാണ ദഗ്ഗുബതി, സമുദ്രക്കനി എന്നിവരുടെ പ്രകടനങ്ങൾക്കും വലിയ പ്രശംസ ലഭിക്കുന്നുണ്ട്. ഈ ചിത്രത്തിലൂടെ ഒട്ടേറെ അംഗീകാരങ്ങൾ ദുൽഖർ സൽമാനെ തേടിയെത്തുമെന്നും നിരൂപകർ അഭിപ്രായപ്പെടുന്നു.