കല്യാണി പ്രിയദർശൻ നായികയാവുന്ന പുതിയ ചിത്രത്തിന് ചെന്നൈയിൽ തുടക്കം

നടി കല്യാണി പ്രിയദർശനെ കേന്ദ്ര കഥാപാത്രമാക്കി പൊട്ടൻഷ്യൽ സ്റ്റുഡിയോസ് നിർമ്മിക്കുന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചു. ചെന്നൈയിൽ നടന്ന ലളിതമായ പൂജാ ചടങ്ങുകളോടെയാണ് സിനിമയുടെ തുടക്കം കുറിച്ചത്.

‘മായാ’, ‘മാനഗരം’, ‘മോൺസ്റ്റർ’, ‘താനക്കാരൻ’, ‘ഇരുഗപത്രു’, ‘ബ്ലാക്ക്’ തുടങ്ങിയ നിരൂപക പ്രശംസ നേടിയതും ബോക്സ് ഓഫീസിൽ മികച്ച വിജയം നേടിയതുമായ ചിത്രങ്ങൾ നിർമ്മിച്ച പൊട്ടൻഷ്യൽ സ്റ്റുഡിയോസിന്റെ ഏഴാമത്തെ സംരംഭമാണിത്. വ്യത്യസ്തമായ ആഖ്യാനശൈലിയിലൂടെ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയ പ്രൊഡക്ഷൻ ഹൗസാണ് പൊട്ടൻഷ്യൽ സ്റ്റുഡിയോസ്.

മുന്നൂറുകോടി കളക്ഷന്‍ നേടി ഇന്റസ്ട്രിഹിറ്റടിച്ച ലോക ചാപ്റ്റര്‍ 1 ചന്ദ്ര യ്ക്ക് ശേഷം പ്രിയദര്‍ശന്‍ പ്രധാന വേഷത്തില്‍ എത്തുന്നുഎന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. കല്യാണിയെ കൂടാതെ നാന്‍ മഹാന്‍ അല്ല ഫെയിം ദേവദര്‍ശിനി, വിനോദ് കിഷന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു.