
കൊച്ചി: മലയാള സിനിമയിൽ ശ്രദ്ധേയയായ നടി നിത്യ ദാസ്, തന്റെ കുട്ടിക്കാലത്തെ ഒരു പഴയകാല ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത് ആരാധകർ ഏറ്റെടുത്തു. 1991-ൽ പുറത്തിറങ്ങിയ സൂപ്പർഹിറ്റ് ചിത്രം ‘ഗോഡ്ഫാദറി’ന്റെ ലൊക്കേഷനിൽ വെച്ച് എടുത്ത ചിത്രമാണിത്.
ചിത്രത്തിൽ നിത്യ, അന്തരിച്ച നടന്മാരായ പറവൂർ ഭരതൻ, ഫിലോമിന എന്നിവർക്കൊപ്പമാണ് നിൽക്കുന്നത്. “ഗോഡ്ഫാദർ എന്ന മൂവി ഷൂട്ട് കാണാൻ പോയപ്പോൾ എടുത്ത പിക്ചർ ആണൂട്ടോ,” എന്ന കുറിപ്പോടെയാണ് താരം ഈ നോസ്റ്റാൾജിയ ചിത്രം പങ്കുവെച്ചത്.
ചിത്രം കണ്ട ആരാധകർ പലരും ‘നിത്യയുടെ ലുക്ക് കുഞ്ഞുനാളിലേ ഒരേപോലെയാണല്ലോ’ എന്ന് പ്രശംസിച്ചു. ക്യാമറയിലേക്ക് നോക്കാതെ മറ്റെങ്ങോ ശ്രദ്ധിക്കുന്ന നിത്യയുടെ നിൽപ്പുകണ്ട്, ‘അന്നേ സിനിമയിലേക്ക് ആയിരുന്നല്ലേ നോട്ടം’ എന്നും ചില ആരാധകർ കമന്റ് ചെയ്തു.
ദിലീപിനൊപ്പം ‘ഈ പറക്കും തളിക’ എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിലൂടെയാണ് നിത്യ ദാസ് മലയാള സിനിമയിൽ നായികയായി അരങ്ങേറ്റം കുറിച്ചത്. വിവാഹശേഷം അഭിനയത്തിൽ നിന്ന് വിട്ടുനിന്നെങ്കിലും, മകൾ നൈനക്കൊപ്പമുള്ള ഡാൻസ് വീഡിയോകളിലൂടെയും മറ്റ് വിശേഷങ്ങളിലൂടെയും നടി സമൂഹമാധ്യമങ്ങളിൽ സജീവമാണ്.











