നിവിന്റെ പൂജാരി ചേട്ടൻ ദീപാങ്കുരൻ; സർവം മായയിലെ മധു വാര്യർ എപ്പടി?

അഖിൽ സത്യൻ ഒരുക്കിയ ‘സർവ്വം മായ’ എന്ന ചിത്രത്തിലൂടെ, നീണ്ട പതിമൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഒരു മുഴുനീള കഥാപാത്രമായി മധു വാര്യർ എത്തുന്നു.

ചിത്രത്തിൽ നിവിൻ പോളിയുടെ നായക കഥാപാത്രത്തിന്റെ സഹോദരനായാണ് മധു എത്തിയത്. ദീപാങ്കുരൻ’ എന്നാണ് കഥാപാത്രത്തിന്റെ പേര്. വിദേശത്തുൾപ്പടെ ഓടിനടന്ന് പൂജ ചെയ്യുന്ന, ബെൻസ് ഒക്കെ ഓടിച്ചു നടക്കുന്ന, ഒരുപാട് കാശുള്ള പൂജാരിയാണ് ഇയാൾ. ഇടവേളയ്ക്ക് ശേഷമുള്ള സിനിമാ അഭിനയത്തെപ്പറ്റി മധു വാര്യർ സംസാരിക്കുകയാണ്.

ഏതാണ്ട് 13 വർഷങ്ങൾ കഴിഞ്ഞിട്ടാണ് ഞാൻ ഒരു സിനിമയിൽ അഭിനയിക്കുന്നത്. ഈ ചിത്രത്തിന്റെ സംവിധായകൻ അഖിൽ സത്യനാണ് തന്നെ ഈ ചിത്രത്തിലേക്ക് വിളിച്ചതെന്നും മധു പറയുന്നു. താൻ അവസാനം അഭിനയിച്ചത് ‘മായാ മോഹിനി’യിലാണ്.

ആദ്യം തനിക്ക് ആകെ പേടിയായിരുന്നു. താൻ അഖിലിനോട് പറഞ്ഞു, തനിക്ക് അഭിനയത്തിൽ ഒരു ടച്ച് ഇല്ലാതെ ഇരിക്കുകയാണ്, ശരിയായില്ലെങ്കിൽ ചീത്തയൊന്നും വിളിക്കരുത്’. അഖിൽ പറഞ്ഞു, ‘അയ്യോ ചേട്ടാ അങ്ങനെ ഒന്നുമില്ല, അതൊക്കെ ശരിയാകുമെന്ന് അഖിൽ പറഞ്ഞു. അങ്ങനെയാണ് താൻ ഈ ചിത്രത്തിൽ അഭിനയിച്ചതെന്നും മധു കൂട്ടിച്ചേർക്കുന്നു.