
ഗലാട്ട പ്ലസ്നടത്തിയ അവതാരകരുടെ റൗണ്ട് ടേബിളിൽ നടിയും അവതാരകയും ബിഗ്‌ബോസ് താരവുമായ പേർളി മാണിയുടെ ആദ്യ അഭിമുഖത്തെ പറ്റി പേർളി പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ആരാധകർക്കിടയിൽ വൈറലാകുന്നത്.
നടനും സംവിധായകനുമൊക്കെയായ പൃഥ്വിരാജ് സുകുമാരനെ ആയിരുന്നു പേർളി മാണി ആദ്യമായി ഇന്റർവ്യൂ ചെയ്തിരുന്നത്. ആളുകളെ നിർത്താതെ ചിരിപ്പിക്കുന്ന പേർളി മാണി അന്ന് വളരെ ഗൗരവത്തോടെ ഇരുന്നുവെന്ന് പറയുകയാണ് പേളി.
ഭാഗ്യത്തിന് ആ ഇന്റർവ്യൂ പുറത്തു വന്നിട്ടില്ലെന്നും പേർളി കൂട്ടിച്ചേർത്തു. ആദ്യ ഘട്ടത്തിൽ ഇന്റർവ്യൂ എടുക്കുമ്പോൾ ചിരിക്കാതെ സീരിയസ് ആയി ഇരിക്കണം എന്നൊക്കെയാണ് വിചാരിച്ചിരുന്നതെന്നും പേർളി മാണി പറഞ്ഞു. ‘ആദ്യ ഇന്റർവ്യൂ പൃഥ്വിരാജുമായിട്ടായിരുന്നു. അന്ന് അഭിനയ മോഹം മനസ്സിൽ കൊണ്ട് നടക്കുന്ന ഒരാളായിരുന്നു താൻ.
അങ്ങനെ അപ്രതീക്ഷിതമായി ആ ഇന്റർവ്യൂവിനായി തന്നെ വിളിച്ചു. എന്ത് ചെയ്യണമെന്നോ തന്നെ എന്തിന് ആ ഇന്റർവ്യൂ ചെയ്യാൻ വിളിച്ചതെന്നോ തനിക്ക് അറിയില്ല. അങ്ങനെ അപ്രതീക്ഷിതമായി വന്ന ആ ഇന്റർവ്യൂവിന് ഓക്കേ പറഞ്ഞ് അമ്മയുടെ സാരിയും ധരിച്ചാണ് താ ൻ ഇന്റർവ്യൂവിന് പോയത്. അന്ന് എന്താണ് അവിടെ സംഭവിച്ചതെന്ന് പോലും തനിക്ക് ഓർമ്മയില്ല. പൃഥ്വി നടന്ന് വരുന്നത് കണ്ടപ്പോഴേ ആശ്ചര്യത്തോടെ ആണ് താൻ നിന്നത് എന്നൊക്കെയാണ് പേളി പറയുന്നത്.
അതൊരു ‘പിഞ്ച് മീ’ മൊമെന്റ് ആയിരുന്നു. വിശ്വസിക്കാനാകാത്ത ഒരു നിമിഷം. വിദ്യ ബാലനൊക്കെ ഇരിക്കുന്ന പോലെ വളരെ ഗൗരവത്തോടെയാണ് താൻ അന്ന് അവിടെ ഇരുന്നത്. ഒന്ന് ചിരിക്കുക പോലും ചെയ്തില്ല. വളരെ ഗൗരവത്തിൽ ഇന്റർവ്യൂകളിൽ സംസാരിക്കണം എന്നൊക്കെയാണ് താൻ സ്വയം വിചാരിച്ചിരുന്നത്. ഇതുവരെയും ആ ഇന്റർവ്യൂ പുറം ലോകത്തെത്തിയിട്ടില്ല. ദൈവത്തിന് നന്ദി എന്നും പേർളി മാണി പറഞ്ഞു.











