ആരാധകരുടെ അതിക്രമിച്ച സംഭവം; ഇപ്പോൾ പ്രതികരിക്കുന്നില്ലെന്ന് നടി നിധി അ​ഗർവാൾ

തനിക്കു നേരെ ആരാധകരുടെ അതിക്രമം ഉണ്ടായതിൽ പ്രതികരിച്ച് നടി നിധി അ​ഗർവാൾ. അന്ന് ഷോപ്പിങ് മാളിൽ വച്ച് നടന്നത് ദൗർഭാ​ഗ്യകരമായ സംഭവമാണെന്ന് നടി മാധ്യമങ്ങളോട് പ്രതികരിച്ചു. പ്രഭാസ് ചിത്രം ദ് രാജാസാബിന്റെ ഓഡിയോ ലോഞ്ച് ചടങ്ങിനെത്തി മടങ്ങിപ്പോകുമ്പോഴാണ് നിധിയെ ആരാധകർ വളഞ്ഞത്. ഇത് വലിയ ചർച്ചകൾക്ക് വഴിയൊരുക്കിയിരുന്നു. അന്ന് സംഭവിച്ചത് വളരെ ദൗർഭാഗ്യകരമായ കാര്യമാണെന്നും ഇതേക്കുറിച്ച് വിശദമായി സംസാരിക്കാൻ ശരിയായ സമയം താൻ കണ്ടെത്തുമെന്നും നിധി അഗർവാൾ പറയുന്നു.

“ആ സംഭവത്തെക്കുറിച്ച് തനിക്ക് ഒരുപാട് പറയാനുണ്ട്. പക്ഷേ ഇപ്പോഴല്ല ശരിയായ സമയത്ത് സംസാരിക്കാനാണ് താൻ ആഗ്രഹിക്കുന്നത്. കാരണം ഇത് വളരെ സെൻസിറ്റീവ് ആയ വിഷയമാണ് ഇങ്ങനെ സംസാരിച്ച് വിടാനുള്ള ഒരു ടോപിക് അല്ല ഇത്. ഇപ്പോൾ താൻ എന്ത് പറഞ്ഞാലും താൻ പറയുന്ന ഏത് കാര്യവും തെറ്റിദ്ധാരണകൾക്ക് ഇടയാക്കും. അതുകൊണ്ട് താൻ ഇതേപ്പറ്റി സംസാരിക്കും. പക്ഷേ കുറച്ച് സമയത്തിനു ശേഷം മാത്രംമെന്നാണ്നിധി അ​ഗർവാൾ പറഞ്ഞത്.

സുരക്ഷാ ജീവനക്കാരെ പോലും വകവയ്ക്കാതെയാണ് നിധിയുടെ അരികിലേക്ക് ആരാധകർ ഇരച്ചെത്തിയത്. ഏറെ പണിപ്പെട്ടാണ് നിധി കാറിലേക്ക് കയറിയതും. നടിയുടെ ശരീരത്ത് തൊടാനും വസ്ത്രം വലിച്ചു കീറാനുമൊക്കെ ആരാധകർ ശ്രമിച്ചിരുന്നു. ആളുകളുടെ ഈ പെരുമാറ്റം സോഷ്യൽ മീഡിയയിൽ വൻതോതിൽ വിമർശനങ്ങൾക്ക് വഴി വയ്ക്കുകയും ചെയ്തു.

അതേസമയം നിധിയെക്കണ്ട നാല് ഭാ​ഗത്തു നിന്നും ആരാധകരെത്തിയതോടെ നടി പെട്ടു പോവുകയായിരുന്നു. സംഭവത്തിൽ കുകട്ട്പള്ളി ഹൗസിങ് ബോർഡ് പൊലീസ് കേസെടുത്തിരുന്നു. മാരുതി തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് ദ് രാജാ സാബ്. മാളവിക മോഹനൻ, നിധി അ​ഗർവാൾ, റിദ്ധി കുമാർ എന്നിവരാണ് ചിത്രത്തിൽ നായികമാരായെത്തിയത്. ഇന്ന് മുതൽ ചിത്രം തീയേറ്ററിൽ റിലീസായിട്ടുണ്ട്.