പർപ്പിൾ സാരി ഉടുത്ത് അതിമനോഹാരിയായി കാവ്യ പൊതുവേദിയിൽ

കാവ്യാ മാധവൻ എപ്പോൾ സോഷ്യൽ മീഡിയയിൽ പുതിയ ഫോട്ടോകൾ പങ്കു വെയ്ക്കുമ്പോഴും ആരാധകർ അത് വളരെ ആവേശത്തോടെ ഏറ്റെടുക്കും.

ഇപ്പോഴിതാ സാരി ഉടുത്ത നടിയുടെ പുതിയ ചിത്രങ്ങൾ സോഷ്യൽ മീഡിയകളിൽ വൈറലാവുന്നു. പർപ്പിൾ നിറത്തിലുള്ള ബനാറസി സാരിയും അതിനു മാച്ചിങ് ആയ കല്യാൺ ജൂവലേഴ്സിന്റെ പ്രീമിയം ആഭരണങ്ങളും അണിഞ്ഞാണ് നടി പുതിയ ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

കലാക്ഷേത്രയുടെ അമാന്ത്ര്യ സീസൺ 4ന്റെ വേദിയിൽ ആണ് തികച്ചും ട്രഡീഷണൽ എലഗന്റ് ക്‌ളാസി ലുക്കിൽ കാവ്യ പ്രത്യക്ഷപ്പെട്ടത്.

എല്ലായ്‌പോഴും പോലെ നടിയുടെ മേക്കപ്പും ഏറെ ആകർഷണീയം തന്നെ . അതിമനോഹാരിയായി നടിയെ അണിയിച്ചൊരുക്കിയത് അമൽ അജിത് കുമാറും മനോഹരമായ ഈ ചിത്രങ്ങൾ പകർത്തിയത് സാബിറും ആണ്.

മലയാള സിനിമയുടെ ഒരു കാലത്തെ മുഖശ്രീ ആയിരുന്ന കാവ്യാ മാധവന്റെ ഈ ചിത്രങ്ങൾക്ക് കീഴിൽ കാവ്യാ തിരിച്ച് സിനിമയിലേക്ക് വരണം എന്നാണ് ആരാധകർ കുറിക്കുന്നത്.