ക്യാമ്പസുകളിൽ തുല്യത ഉറപ്പിക്കൽ, ജാതിവിവേചനം തടയുക , U.G.C ചട്ടങ്ങള്‍ 2026; സുപ്രിം കോടതി സ്റ്റേ ചെയ്തു

രാജ്യത്തുടനീളം ഉയര്‍ന്ന പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ യൂണിവേഴ്സിറ്റി ഗ്രാന്റ്‌സ് കമ്മീഷന്‍ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ സമത്വ പ്രോത്സാഹന ചട്ടങ്ങള്‍ 2026 സുപ്രിം കോടതി സ്റ്റേ ചെയ്തു. UGC 2026 പുതിയ റെഗുലേഷൻ പ്രകാരം ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ജാതി വിവേചനത്തെ പ്രതിരോധിക്കുക, സമത്വം ഉറപ്പാക്കി സുരക്ഷിതമായ പഠന പരിസ്ഥിതി ഉറപ്പാക്കുക എന്നതായിരുന്നു.

അതായത് ക്യാമ്പസുകളിലെ താഴ്ന്ന ജാതിയിൽപെട്ടവർ അഭിമുഖീകരിക്കുന്ന ജാതി അടിസ്ഥാനമാക്കിയുള്ള വിവേചനത്തിനെതിരെ നിരവധി പരാതികൾ ഉയർന്ന സാഹചര്യത്തിലാണ് പുതിയ UGC പുതിയ ചട്ടം കൊണ്ടുവന്നത് .

എന്നാൽ ജനുവരി 23ന് വിജ്ഞാപനം ചെയ്ത പുതിയ യു ജി സി ചട്ടങ്ങള്‍ സ്വേച്ഛാധിപത്യപരവും ഒഴിവാക്കലുണ്ടാക്കുന്നതും വിവേചനപരവും ഭരണഘടനയെയും 1956ലെ യൂണിവേഴ്സിറ്റി ഗ്രാന്റ്‌സ് കമ്മീഷന്‍ ആക്ടിനെയും ലംഘിക്കുന്നതുമാണെന്ന് ചൂണ്ടിക്കാട്ടി നിരവധി ഹര്‍ജികള്‍ സമര്‍പ്പിക്കപ്പെട്ടതിനെ തുടര്‍ന്നാണ് കോടതിയുടെ ഇടപെടല്‍.

എല്ലാ യൂണിവേഴ്സിറ്റികളിലും കോളേജുകളിലും SC / ST / OBC എന്നിങ്ങനെ താഴ്ന്ന ജാതിക്കാരെ വേർതിരിച്ചിട്ടുണ്ട് എന്നാൽ ജനറൽ കാറ്റഗറിയെ ഒന്നിച്ചാണ് കാണിക്കുന്നതെന്നും അതിനാൽ ജാതി വിവേചന നേരിടുന്നവർക്കായി ഒരു കംപ്ലയിന്റ് സെൽ രൂപീകരിച്ച് പരിഹാരം കണ്ടെത്തുന്നതിനുമായിട്ടാണ് പുതിയ റെഗുലേഷൻ കൊണ്ടുവന്നത്. എന്നാൽ ഇതിനെതിരെ വ്യാപക പ്രതിഷേധമാണ് ജനറൽ വിഭാഗങ്ങളിൽ നിന്നും രാജ്യത്ത് ഉണ്ടായത് .

വാര്‍ത്താ ഏജന്‍സി എ എന്‍ ഐയുടെ റിപ്പോര്‍ട്ട് പ്രകാരം 2012ലെ യു ജി സി ചട്ടങ്ങള്‍ തന്നെ പ്രാബല്യത്തില്‍ തുടരുമെന്ന് സുപ്രിം കോടതി വ്യക്തമാക്കി. കൂടാതെ, ജാതി അടിസ്ഥാനത്തിലുള്ള വിവേചനം നിര്‍വചിക്കുന്ന റെഗുലേഷന്‍ 3 വ്യക്തതയില്ലാത്തതും ദുരുപയോഗത്തിനിടയാക്കാവുന്നതുമാണെന്ന് കോടതി നിരീക്ഷിച്ചു.

2012ലെ മാര്‍ഗനിര്‍ദേശങ്ങളുടെ പുതുക്കലായി ജനുവരി 13നാണ് യു ജി സി ഈ ചട്ടങ്ങള്‍ പുറത്തിറക്കിയത്. എന്നാല്‍, ഇതിലൂടെ തങ്ങള്‍ക്ക് നേരെ വിവേചനം ഉണ്ടാകുമെന്ന് ചൂണ്ടിക്കാട്ടി ജനറല്‍ കാറ്റഗറി വിദ്യാര്‍ഥികള്‍ ശക്തമായ വിമര്‍ശനം ഉന്നയിച്ചു.