
വസ്ത്രത്തിന്റെ പേരിലുള്ള വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്കി നടി ഐശ്വര്യ ലക്ഷ്മി. മാതൃഭൂമി അക്ഷരോത്സവത്തിലാണ് ഐശ്വര്യ ലക്ഷ്മിയുടെ പ്രതികരണം.
നേരത്തെ ഒരു ഉദ്ഘാടനത്തിനെത്തിയപ്പോള്‍ ഐശ്വര്യ ലക്ഷ്മി ധരിച്ച വസ്ത്രം കടുത്ത രീതിയില്‍ വിമര്‍ശിക്കപ്പെട്ടിരുന്നു. ഇതിനെക്കുറിച്ചാണ് നടി സംസാരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ ഇല്ലാത്തതിനാല്‍ അന്നത്തെ വിഡിയോയും കമന്റുകളുമൊന്നും താന്‍ കണ്ടിരുന്നില്ലെന്നാണ് ഐശ്വര്യ പറയുന്നത്.
അതേസമയം തനിക്ക് ഇഷ്ടമുള്ളത് ധരിക്കുമെന്നും അതില്‍ മറ്റുള്ളവര്ക്കെന്താണെന്നും ഐശ്വര്യ ചോദിക്കുന്നു. സ്റ്റണ്ട് ഷൂട്ടിങ് കഴിഞ്ഞ്, വളരെയധികം ക്ഷീണിതയായി, ഉറക്കം നഷ്ടമായി, ഒരുപാടൊന്നും ചിന്തിക്കാതെ ധരിച്ച വസ്ത്രമായിരുന്നു അത്. പുറത്തിറങ്ങിയപ്പോള്‍ തന്നെ എന്തോ പ്രശ്നമുണ്ടെന്ന് തോന്നിയിരുന്നു. അതിനെക്കുറിച്ച് കൂടുതലൊന്നും ആലോചിക്കാന്‍ പോയില്ല.
സോഷ്യല്‍ മീഡിയയില്‍ ഇല്ലാത്തതിനാല്‍ ആ പരിപാടി കഴിഞ്ഞുള്ള വിഡിയോകളും കമന്റുകളുമൊന്നും കണ്ടില്ല. പിന്നെ എന്തിനാണ് ഇതൊക്കെ ഇത്ര ചര്‍ച്ച ചെയ്യുന്നത്? മറ്റെന്തെല്ലാം സംസാരിക്കാനുണ്ടിവിടെ. തനിക്കിഷ്ടമുള്ളത് താനിടും. അതില്‍ മറ്റുള്ളവര്‍ക്കെന്താണ്?’എന്നാണ് ഐശ്വര്യ ചോദിക്കുന്നത്.











