സ്പിരിറ്റി’ൽ നിന്ന് പിന്മാറിയെന്ന പ്രചാരണം; പച്ചക്കള്ളമെന്ന് പ്രകാശ് രാജ്

സന്ദീപ് റെഡ്ഡി വാങ്കയുടെ പ്രഭാസ് ചിത്രം ‘സ്പിരിറ്റി’ൽനിന്ന് പിന്മാറിയെന്ന റിപ്പോർട്ടുകളോട് പ്രതികരിച്ച് നടൻ പ്രകാശ് രാജ്. സംവിധായകനുമായി ഒരു സീനിനെച്ചൊല്ലി രൂക്ഷമായ വാക്കുതർക്കമുണ്ടായെന്നും ഒടുവിൽ നടൻ ചിത്രം ഉപേക്ഷിച്ചു എന്നായിരുന്നു പ്രചാരണം. ഇതൊക്കെ അസംബന്ധമായ ഊഹാപോഹങ്ങളാണ്. എനിക്കിതിനെക്കുറിച്ച് അറിയില്ല’, എന്നായിരുന്നു പ്രകാശ് രാജിന്റെ പ്രതികരണം. താൻ ചിത്രത്തിന്റെ ഭാഗമായി തുടരുമെന്ന സൂചനയും അദ്ദേഹം നൽകി. എക്സ് അകൗണ്ടിൽ പങ്കു വെച്ച പോസ്റ്റിലൂടെയാണ് നടന്റെ പ്രതികരണം.

ജോലി സമയത്തെച്ചൊല്ലി ദീപിക പദുക്കോൺ ഈ ചിത്രത്തിൽ നിന്ന് പിന്മാറിയത്‌ സിനിമാ മേഖലയിൽ പുതിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. അതിന്റെ ജ്വാല തന്നെ കെട്ടടങ്ങുന്നതിനു ഇതുവരേയ്ക്കും കെട്ടടങ്ങിയിട്ടില്ല. അതിനു പിന്നാലെയാണ് പ്രകാശ് രാജും ചിത്രത്തിൽ നിന്നും പിന്മാറിയെന്ന വാർത്ത പുറത്തുവന്നത്.

ചിത്രത്തിലെ ഒരു സീനിനേയും തിരക്കഥയേയും ചൊല്ലി സംവിധായകനും നടനും തമ്മിൽ രൂക്ഷമായി വാക്കുതർക്കമുണ്ടായെന്നും പിണങ്ങൾ നടൻ സിനിമ ഉപേക്ഷിച്ചെന്നുമാണ് ആദ്യം പ്രചരിച്ച വാർത്തകൾ. എന്നാൽ പക്ഷെ ചില സമയങ്ങളിലെ നടൻറെ പെരുമാറ്റത്തിൽ അതൃപ്തരായ അണിയറപ്രവർത്തകർ നടനെ ഒഴിവാക്കുകയായിരുന്നുവെന്നും അഭ്യൂഹമുണ്ടായിരുന്നു.