
സീരിയൽ താരവും നടി മൃദുല വിജയ്‍യുടെ സഹോദരിയുമായ പാർവതി വിജയ് വീണ്ടും വിവാഹിതയാകുന്നു. പ്രണയ ദിനത്തിലാണ് വിവാഹനിശ്ചയം കഴിഞ്ഞ സന്തോഷം പാർവതി പങ്കിട്ടത്.
തന്നെയും മകളേയും ഒരുപോലെ സ്നേഹിക്കാൻ മനസുള്ള ഒരാളെ പങ്കാളിയായി കണ്ടെത്തിയ സന്തോഷത്തിലാണ് പാർവതി പങ്കിട്ടത്. തന്നെയും മകളേയും ഒരുപോലെ സ്നേഹിക്കാൻ മനസുള്ള ഒരാളെ പങ്കാളിയായി കണ്ടെത്തിയ സന്തോഷത്തിലാണ് പാർവതി.
തങ്ങള്‍ രണ്ടു പേരുടെയും കൈകളില്‍ മകള്‍ യാമിയുടെ കൈകള്‍ സുരക്ഷിതമാണെന്ന് കാണിക്കുന്ന രണ്ട് ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രങ്ങള്‍ക്കൊപ്പമാണ് പോസ്റ്റ്. വരൻ ആരാണെന്ന് വെളിപ്പെടുത്തിയിട്ടില്ല.
സിംഗിൾ പേരന്റായ തനിക്ക് രണ്ടാം വിവാഹം എന്ന തീരുമാനത്തിലേക്ക് എത്താൻ ഏറെ പ്രയാസമായിരുന്നുവെന്നും പാർവതി പറയുന്നു. വിവാഹനിശ്ചയം കഴിഞ്ഞു. ഞങ്ങളുടെ രണ്ടാം ജീവിതം കുടുംബത്തിന്റെ അനുഗ്രഹത്തോടെ ആരംഭിക്കുന്നു എന്നാണ് പാർവതി കുറിച്ചത്.











