സത്യം അതല്ല; രാജ സാബ് സ്റ്റണ്ട് സീനിനെപ്പറ്റി മാളവിക മോഹനൻ

മാരുതി സംവിധാനം ചെയ്‍ത ദ രാജാ സാബിന് ബോക്സ് ഓഫീസില്‍ തിളങ്ങാനായില്ല. മാത്രമല്ല പ്രഭാസിന്റെയും മാളവിക മോഹനന്റെയും ഫൈറ്റുകള്‍ ചെയ്‍തത് സ്റ്റണ്ട് ഡബിളായിരുന്നുവെന്നു സോഷ്യല്‍ മീഡിയയില്‍ ആരോപണമുണ്ടായിരുന്നു.

ഇതില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ഇപ്പോള്‍ ചിത്രത്തിലെ നായിക മാളവിക മോഹനൻ. രാജാ സാബിലെ സ്റ്റണ്ടുകള്‍ മുഴുവൻ താനല്ല ചെയ്‍തതെന്നും ബോഡി ഡബിള്‍ ആണ് ചെയ്‍തതെന്നും അവകാശപ്പെടുന്ന നിരവധി ട്വീറ്റുകളും ആര്‍ട്ടിക്കളും താൻ കണ്ടു.

തന്റെ സ്റ്റണ്ട് ഡബിള്‍ ആയിരുന്നുവെന്ന് പറഞ്ഞ് ഒരു സ്റ്റണ്ട് ആര്‍ട്ടിസ്റ്റിന്റെ ഫോട്ടോയും സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ആക്ഷൻ ചെയ്യുന്നത് തനിക്ക് ശരിക്കും ഇഷ്‍ടമാണ്. കുട്ടിക്കാലത്തെ താൻ സ്‍പോര്‍ട്‍സ് ഇഷ്‍ടപ്പെടുന്ന പെണ്‍കുട്ടി ആണെന്നും മാളവിക മോഹനൻ കൂട്ടിച്ചേർത്തു. ദ രാജാ സാബിന്റെ ബിടിഎസ് വീഡിയോകളും മാളവിക പുറത്തുവിട്ടിട്ടുണ്ട്.