സിനിമയിലെ വില്ലൻ ജയഭാരതിയുടെ ജീവിതത്തിലെ നായകൻ; നടൻ സത്താർ

നായകനിൽ തുടങ്ങി ശക്തമായ വില്ലൻ കഥാപാത്രങ്ങളിലൂടെ മലയാള സിനിമയിൽ തിളങ്ങിയ താരമാണ് സത്താര്‍. 1975 ൽ ‘ഭാര്യയെ ആവശ്യമുണ്ട്’ എന്ന സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച സത്താര്‍ ഒരു വർഷത്തിനുള്ളിൽ തന്നെ ‘അനാവരണ’ത്തിലൂടെ നായക വേഷത്തിലേക്ക് എത്തി.

പിന്നീട് സ്വഭാവ നടനായും മലയാള സിനിമയിൽ നിറഞ്ഞു നിന്നു. 1979 ലാണ് മലയാള സിനിമയുടെ സൂപ്പര്‍ നായിക ജയഭാരതി സത്താറിൻ്റെ സ്വന്തമായത്. ബീന എന്ന ചിത്രത്തിൽ ജയഭാരതി സത്താര്‍ കൂട്ടുകെട്ടാണ് പിന്നീട് ജീവിതമായത്. എന്നാൽ പിന്നീട് ഇരുവരും വേര്‍പിരിഞ്ഞു. കൃഷ് സത്താറാണ് ഇവരുടെ മകൻ.

അതേസമയം ജയനും സോമനും സുകുമാരനും തിളങ്ങിയ കാലഘട്ടത്തിലാണ് സത്താര്‍ എന്ന നടനും സിനിമ ലോകത്തേക്ക് അരങ്ങേറ്റം കുറിക്കുന്നത്. ജയൻ്റെ ശ്രദ്ധേയ ചിത്രങ്ങളിലൊന്നായ ‘ശരപഞ്ജര’ത്തിൽ സത്താറും പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റി. പിന്നീട് അവളുടെ രാവുകള്‍, 22 ഫീമെയിൽ കോട്ടയം, തുടങ്ങി 300 ഓളം ചിത്രങ്ങിളിൽ അഭിനയ മികവ് കാഴ്ചവച്ചു.

സംവിധായകരായ ഹരിഹരൻ്റെയും ഐവി ശശിയുടെയും മൾട്ടിസ്റ്റാർ സിനിമകളിലെ ശ്രദ്ധേയ കഥാപാത്രികളിലൊന്ന് സത്താറായിരുന്നു.

സത്താർ ഇടയ്ക്ക് സിനിമ വിട്ടിരുന്നു. ആ കാലത്ത് സീരിയലുകളിൽ സജീവമായിരുന്നു. 2014 ൽ പുറത്തിറങ്ങിയ പറയാൻ ബാക്കി വച്ച’താണ് സത്താറിൻ്റെ അവസാന ചിത്രം. 2019ലാണ് സത്താർ മരിക്കുന്നത്.