
ലോലിപോപ്പ് സിനിമയുടെ സമയത്തുള്ള പ്രിത്വിരാജിന്റെ ഒരു ഇന്റർവ്യൂ ഇപ്പോൾ വൈറൽ ആകുന്നുണ്ട്. ഓസ്‌ട്രേലിയയിലെ പഠന കാലത്തെപ്പറ്റിയും ക്യാമ്പസ് ലൈഫിനെപ്പറ്റിയും പൃഥ്വി പറഞ്ഞതോടൊപ്പം തനിക്ക് ഒരു പ്രണയം അന്ന് ഉണ്ടായിരുന്നുവെന്നും പൃഥ്വിരാജ് പറയുന്നു.
“ജൂൺ എന്നാണ് പേര് തനിക്ക് ആ കുട്ടിയെ ഇഷ്ടമായിരുന്നു, പക്ഷേ അവൾ ലെസ്ബിയനായിരുന്നു. അവൾ ലെസ്ബിയൻ അല്ലായിരുന്നു എങ്കിൽ താൻ അവളെ പ്രേമിക്കുമായിരുന്നു. കാരണം അവൾ അത്രയും സുന്ദരി ആയിരുന്നു. പിന്നെ അത്രയും ഇന്റെലിജെന്റും ആയിരുന്നു, തന്നെ കുക്ക് ചെയ്യാൻ പഠിപ്പിച്ചതും, വീട്ടിൽ നിന്നും മാറി നിന്ന സമയത്ത് താൻ ആ സാഹചര്യങ്ങളെ ഒക്കെ അതിജീവിച്ചതും ജൂൺ ഒക്കെ കാരണമാണ്. അത്രയും നല്ല ഗേൾ ആയിരുന്നു ജൂൺ എന്നാണ് പ്രിത്വി പറയുന്നത്”.
View this post on Instagram
‘എനിക്ക് ഒരിക്കലും ഒരു അറേഞ്ച്ഡ് മാര്യേജ് പറ്റില്ല. പിന്നെ എന്റെ വിവാഹം ഒരുപാട് വൈകാൻ സാധ്യത ഉണ്ട്. പക്ഷേ ഇപ്പോൾ വിവാഹം എനിക്ക് കഴിക്കാൻ സാധിക്കില്ല. എന്റെ ഒപ്പം അഭിനയിച്ച നായികമാരുടെ സൗന്ദര്യത്തിൽ ഇൻഫാച്വേഷൻ ഒക്കെ തോന്നിയിട്ടുണ്ട്. പക്ഷേ പ്രണയം എന്നൊന്നും പറയാൻ ആകില്ല.; പൃഥ്വി രാജ് പറയുന്ന വീഡിയോ ആണ് ഇപ്പോൾ വൈറൽ ആകുന്നത്’.











