
മലയാളികളുടെ പ്രിയതാരം മനോജ് കെ. ജയന് പിറന്നാൾ മധുരം പകർന്ന് മകൾ കുഞ്ഞാറ്റയുടെ ഹൃദയസ്പർശിയായ കുറിപ്പ്. തന്റെ ലോകം അച്ഛനാണെന്ന് അടിവരയിടുകയാണ് കുഞ്ഞാറ്റ.
‘എന്റെ സർവ്വസ്വത്തിന് ജന്മദിനാശംസകൾ’എന്ന് തുടങ്ങുന്ന വാക്കുകളിലൂടെ, ഒരു അച്ഛൻ എന്നതിലുപരി തന്റെ വഴികാട്ടിയും കരുത്തുമായ മനുഷ്യനെ കുറിച്ച് തേജലക്ഷ്മി വികാരാധീനയാകുന്നു.
ജീവിതത്തെ ഗൗരവത്തോടെ കാണാൻ പഠിപ്പിച്ചതോടൊപ്പം തന്നെ, അതിനെ ലഘുവായി ആസ്വദിക്കാനും തന്നെ പ്രാപ്തയാക്കിയത് അച്ഛനാണെന്ന് കുഞ്ഞാറ്റ കുറിക്കുന്നു. കുഞ്ഞായിരുന്ന കാലം മുതൽ ഇന്നുവരെയുള്ള അച്ഛനോടൊപ്പമുള്ള മനോഹരമായ നിമിഷങ്ങൾ കോർത്തിണക്കിയ ചിത്രങ്ങളും കുറിപ്പിനോടൊപ്പം പങ്കുവെച്ചിട്ടുണ്ട്. പിറന്നാൾ ആശംസിച്ച മകൾക്ക് നന്ദി അറിയിച്ച് മനോജ് കെ ജയനും കാന്റ് ബോക്സിൽ എത്തിയിട്ടുണ്ട്.











