
സോഷ്യല്‍ മീഡിയയില്‍ തനിക്കെതിരെ ഉയരുന്ന പരിഹാസങ്ങള്‍ക്ക് മറുപടിയുമായി സോഷ്യല്‍ മീഡിയ താരം രേണു സുധി. സുധിച്ചേട്ടന്‍റെ ഭാര്യ ആയിരിക്കുന്നിടത്തോളം കാലം സുധിച്ചേട്ടന്‍റെ പേര് ഉപയോഗിക്കാനുള്ള അവകാശമുണ്ട്. അതുകൊണ്ട് നിങ്ങള്‍ കുറച്ചൊന്ന് അടങ്ങെന്ന് രേണു പറയുന്നു.
തങ്ങളുടെ വിവാഹ സര്‍ട്ടിഫിക്കറ്റ് കാണിച്ചപ്പോൾ അതിനകത്ത് തെറ്റിപ്പോയത് ബ്രൈഡ് ഗ്രൂമും ഗ്രൂം ബ്രൈഡുമായി. നെഗറ്റീവ് പറയുന്നവര്‍ക്ക് ട്രോളാന്‍ എന്തെങ്കിലും കൊടുക്കണ്ടേ? അതുകൊണ്ട് താന്‍ ഇട്ടുകൊടുത്തെന്നേ ഉള്ളൂ.
ബ്രൈഡ് എന്താണെന്നും ഗ്രൂം എന്താണെന്നുമൊക്കെ പറയാനുള്ള വിദ്യാഭ്യാസം തനിക്കുണ്ട്. എന്നാലും അങ്ങ് പറഞ്ഞു കൊടുത്തതാ, ട്രോളട്ടെ എന്ന് ഓര്‍ത്തിട്ട്. തന്നെക്കൊണ്ട് ഉപജീവനം നടക്കുന്ന കുറേ വ്ലോഗേഴ്സ് ഉണ്ട്. ഒരു ദിവസം ത്ന്‍റെ ഒരു വീഡിയോ കിട്ടിയില്ലെങ്കില്‍ അവര്‍ എങ്ങനെ കഞ്ഞി കുടിക്കും എന്നോര്‍ത്ത് താന്‍ ഒന്ന് ഇട്ടുകൊടുത്തെന്നേ ഉള്ളൂ എന്നാണ് രേണു സുധി പറയുന്നത്.











