ലോസാഞ്ചലസിലെ ലാസ് അണക്കെട്ടിലെ റിസര്‍വോയറിന് മുകളില്‍ കവചം തീര്‍ക്കുന്നത് 96 ദശലക്ഷം കറുത്ത പ്ലാസ്റ്റിക് ബോളുകളാണ്. കറുന്ന ബോളുകളാല്‍ നിറച്ച അണക്കെട്ടിന്റെ ജലസംഭരണി ഇന്റര്‍നെറ്റില്‍ വൈറലായ ഒരു ചിത്രമാണ്. തീര്‍ത്തും കൗതുകം നിറഞ്ഞ കാഴ്ചയാണ് ഈ പരീക്ഷണം.
ജലം ബാഷ്പീകരിച്ച് പോകുന്നത് തടയാനാണ് ഈ നമ്പര്‍ എന്നാണ് പൊതുവില്‍ കരുതുന്നെങ്കില്‍ തെറ്റി മറ്റൊരു കാരണം ഉണ്ട് ഇതിന് പിന്നില്‍. ബാഷ്പീകരണം തടയാന്‍ കറുത്ത പ്ലാസ്റ്റിക് ബോളുകള്‍ ഉപയോഗിച്ച് ജലം മറയ്ക്കുന്നതിലൂടെ സാധിക്കുന്നുണ്ടെന്നത് ഒരു കാര്യമാണ്.
കൂടിയ ലവണാശം ഉള്ള ജലമാണ് ഈ പ്രദേശത്തുള്ളത്. ഡാമില്‍ ഇപ്പോള്‍ ഉള്ള 12.5 ശതകോടി ലിറ്റര്‍ വെള്ളത്തില്‍ ബ്രോമൈഡ് എന്ന ലവണത്തിന്റെ സാന്നിധ്യം കൂടുതലാണ്. ചില രാസപരിണാമങ്ങള്‍ ബ്രോമൈഡിനെ ക്യാന്‍സര്‍ കാരണ പദാര്‍ത്ഥമായി മാറ്റുന്നു.
സൂര്യപ്രകാശം ബ്രോമൈഡ് അടങ്ങിയ വെള്ളത്തിലേക്ക് അടിക്കുമ്പോള്‍ രാസപരിണാമം സംഭവിച്ച് ക്ലോറിനും ബ്രോമൈഡും ഉണ്ടാകുന്നു. ഇത് മനുഷ്യ ശരീരത്തില്‍ പ്രശ്നം സൃഷ്ടിക്കും. ഇതിനാലാണ് ബോള്‍ പരീക്ഷണം നടത്തുന്നത്.