ദിലീപിന്റെയും ജയസൂര്യയുടെയും അനിയത്തി; പൃഥ്‌വിരാജിന്റെ ഭാര്യ, മറന്നോ നടി കാർത്തികയെ

തെന്നിന്ത്യൻ സിനിമയിൽ നായിക നടിയായി കുറഞ്ഞ സാമ്യം കൊണ്ട് ശ്രദ്ധ നേടിയ നടിയാണ് മലയാളിയായ കാർത്തിക മാത്യു. എന്നാൽ പക്ഷെ 10 വർഷത്തിലേറെയായി കാർത്തിക സിനിമയും അഭിനയവുമെല്ലാം വിട്ട് പാടെ അകന്ന് കഴിയുകയാണ്.

പത്ത് വർഷത്തിലേറെയായി നടി സിനിമയും അഭിനയവുമെല്ലാം വിട്ട് പാടെ അകന്ന് കഴിയുകയാണ്. 2009 ല്‍ ആയിരുന്നു മെറിന്‍ മാത്യു എന്നയാളുമായുള്ള കാര്‍ത്തികയുടെ വിവാഹം. ഏറെ നാളത്തെ പ്രണയത്തിന് ശേഷമായിരുന്നു വിവാഹം. വിവാഹത്തിന് ശേഷവും അഭിനയത്തില്‍ സജീവമായിരുന്നു, പിന്നീട് ഗര്‍ഭിണിയായതോടെയാണ് പൂര്‍ണമായും ബൈ പറഞ്ഞ് പോയത്. മക്കൾ ആയതോടെ നടി ഭർത്താവിനൊപ്പം വിദേശത്തു സെറ്റിൽഡ് ആണ്. അമേരിക്കയിൽ ആണ് നടി കുടുംബ സമേതം താമസിക്കുന്നത്.

3 ആൺമക്കൾ ആണ് നടിയ്ക്കുള്ളത്. നിലവിൽ ഭർത്താവിനും മൂന്ന് ആൺമക്കൾക്കുമൊപ്പം അമേരിക്കയിലെ മിഷിഗണിൽ സ്ഥിരതാമസമാക്കിയിരിക്കുന്ന താരം, സോഷ്യൽ മീഡിയയിൽ അത്ര സജീവമല്ലെങ്കിലും അപൂർവ്വമായി തന്റെ വിശേഷങ്ങൾ ആരാധകർക്കായി പങ്കുവെക്കാറുണ്ട്. ഇപ്പോൾ മൂന്ന് ആൺ മക്കളെയും ചേർത്തുപിടിച്ചു നിൽക്കുന്ന താരത്തിന്റെ പുതിയ കുടുംബചിത്രം സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ് കേരള സാരി ധരിച്ച് കാർത്തിക നിൽക്കുമ്പോൾ മക്കൾ മൂവരും നീല നിറത്തിലുള്ള ഷർട്ടും മുണ്ടും ധരിച്ചാണ് ചിത്രത്തിലുള്ളത്. മിഷിഗണിലെ ഒരു ആഘോഷവേളയിൽ പകർത്തിയതാണ് ഈ മനോഹര ചിത്രം.

അതേസമയം മലയാള സിനിമയിലെ ‘അനിയത്തിക്കുട്ടി’ ഇമേജിൽ നിന്ന കുറെ നടിമാരുണ്ടെങ്കിലും. ഇന്നും അത്തരം കഥാപാത്രങ്ങളെപ്പറ്റി പറയുമ്പോൾ പ്രേക്ഷകരുടെ മനസ്സിലേക്ക് ഓടിയെത്തുന്ന മുഖങ്ങളിലൊന്നാണ് നടി കാർത്തിക മാത്യുവിന്റേത്. മീശമാധവനിലെ മാളുവിലൂടെയും പുലിവാൽ കല്യാണം, അപരിചിതൻ, വെള്ളിനക്ഷത്രം തുടങ്ങിയ ഒട്ടേറെ ചിത്രങ്ങളിലൂടെയും പ്രേക്ഷക ശ്രദ്ധ നേടിയ താരം, പത്ത് വർഷത്തിലേറെയായി സിനിമയിൽ നിന്നും അഭിനയത്തിൽ നിന്നും പാടെ വിട്ടുനിൽക്കുകയാണ്.

2001-ൽ വിക്രമിനൊപ്പം ‘കാശി’ എന്ന തമിഴ് ചിത്രത്തിലൂടെ സിനിമാലോകത്തേക്ക് അരങ്ങേറ്റം കുറിച്ച കാർത്തിക, പിന്നീട് ‘ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യൻ’ എന്ന ചിത്രത്തിലൂടെയാണ് മലയാളത്തിലേക്ക് എത്തിയത്. ജയസൂര്യയുടെ അനിയത്തി വേഷം അന്ന് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അതിനുപിന്നാലെ വന്ന മീശമാധവനിലെ ദിലീപിന്റെ അനിയത്തി വേഷം കാർത്തികയെ മലയാളികൾക്ക് പ്രിയങ്കരിയായി മാറ്റി. പ്രിത്വിരാജിന്റെ അനിയത്തി ആയില്ലെങ്കിലും അശ്വതി തമ്പുരാട്ടി എന്ന ഭാര്യ കഥാപാത്രമായി ആയി വെള്ളി നക്ഷത്രം എന്ന സിനിമയിലും കാർത്തിക വേഷമിട്ടു. എന്നാൽ കരിയറിന്റെ ഉച്ചസ്ഥായിയിൽ നിൽക്കുമ്പോഴായിരുന്നു താരം വിവാഹിതയായത്. 2009-ൽ മെറിൻ മാത്യുമായുള്ള പ്രണയവിവാഹത്തിന് ശേഷം കുറച്ചുകാലം കൂടി സിനിമയിൽ തുടർന്നെങ്കിലും, പിന്നീട് ഗർഭിണിയായതോടെ അഭിനയത്തിന് പൂർണ്ണമായും വിട പറയുകയായിരുന്നു. പിന്നീട് 3 ആൺമക്കളുടെ അമ്മയായതോട് കൂടി കാർത്തിക കുടുംബജീവിതത്തിൽ തന്നെ ശ്രദ്ധ കേന്ദ്രീകരിച്ചു ജീവിതം മുന്നോട്ട് കൊണ്ട് പോയി.

അതേസമയം തീർത്തും യാദൃശ്ചികമായി സിനിമയിലെത്തിയ തനിക്ക് അഭിനയം നിർത്തിയപ്പോൾ വലിയ വിഷമമൊന്നും തോന്നിയിട്ടില്ലെന്ന് താരം മുൻപ് വെളിപ്പെടുത്തിയിട്ടുണ്ട്. അതുകൊണ്ടുതന്നെ മക്കളുടെ കാര്യങ്ങളും കുടുംബകാര്യങ്ങളും നോക്കി വിദേശത്ത് സന്തോഷകരമായ ജീവിതം നയിക്കുകയാണ് കാർത്തികയിപ്പോൾ. 2015-ൽ പുറത്തിറങ്ങിയ ‘പുലൻ വിസാരണൈ 2’ എന്ന തമിഴ് ചിത്രത്തിന് ശേഷമാണ് താരം ക്യാമറയ്ക്ക് മുന്നിൽ നിന്നും പൂർണ്ണമായും മറഞ്ഞത്.

സിനിമയിൽ സജീവമല്ലെങ്കിലും ഇന്നും ടിവിയിൽ പഴയ സിനിമകൾ വരുമ്പോൾ കാർത്തിക എന്ന നടിയെ മലയാളികൾ സ്നേഹത്തോടെ ഓർക്കാറുണ്ട്. മറുനാട്ടിലെ വിശേഷങ്ങൾ പങ്കുവെച്ചുകൊണ്ടുള്ള താരത്തിന്റെ ഈ തിരിച്ചുവരവ് ആരാധകർക്കിടയിൽ വലിയ ചർച്ചയായി മാറിക്കഴിഞ്ഞു.