
പരിണാമ സിധാന്തം സ്‌കൂളിൽ പഠിച്ചിട്ട് വർഷങ്ങൾ കുറെ ആയി. അന്നും ഇന്നും ദഹിക്കാതെ കിടക്കുന്ന ഒരു സംശയം ഉണ്ട്. നിങ്ങളുടെ ചിന്തകൾ ദയവായി കൂട്ടിച്ചേർക്കൂ. നിങ്ങൾ മൂർഖൻ പാമ്പിന്റെ പത്തി ശ്രദ്ധിച്ചിട്ടുണ്ടോ? ഭീതിജനകം ആണെങ്കിലും അതിമനോഹരം ആണ് അത്. മൂർഖൻ പാമ്പ് ഭയപ്പെടുമ്പോളോ അതിന്റെ സുരക്ഷക്ക് ഭീഷണി ഉണ്ട് എന്ന് തോന്നുമ്പോളോ ആണ് അതിന്റെ പത്തി വിരിക്കുന്നത്. പത്തിയുടെ പുറകിൽ അതിമനോഹരം ആയ വളയം പോലൊരു അടയാളവും ഉണ്ട്. അതും എതിരാളികളെ ഭീതിപ്പെടുത്തുവാൻ വേണ്ടി ഉള്ളതാണ് എന്നാണ് പറഞ്ഞു കേട്ടിട്ടുള്ളത്. ലോകത്തിലെ എല്ലാ മൂലയിലും ഉള്ള മൂർഖൻ പാമ്പുകൾക്കും ഈ വളയം ഉണ്ടാവാം.
പറഞ്ഞു വന്നത്, പാമ്പുകൾക്ക് നമ്മുടെ മാതിരി കാഴ്ചശക്തി ഇല്ല. ഇനി അഥവാ കാഴ്ച്ചശക്തി ഉണ്ടെങ്കിൽ തന്നെ യാതൊരു കാരണവശാലും ആ പത്തിയുടെ പുറകിലത്തെ അടയാളം മൂർഖൻ പാമ്പിന് കാണാൻ കഴിയില്ല. അതുകൊണ്ടു തന്നെ മൂർഖൻ പാമ്പിന് അതിന്റെ ആവശ്യകതയെക്കുറിച്ച് ബോധ്യവും ഇല്ല. പരിണാമ സിദ്ധാന്തം വഴി നോക്കുകയാണെങ്കിൽ അതിനെക്കുറിച്ചു ബോധവാൻ അല്ലാത്തത് കൊണ്ടു പരിണാമത്തിൽ എങ്ങനെ ആ അടയാളം മൂർഖൻ പാമ്പിനു മാത്രം ഒരേപോലെ ഉണ്ടായി? അപ്പോൾ വന്നെത്തി നിൽക്കുന്നത് രണ്ടു പോയിന്റുകളിലേക്ക് ആണ്. 1) ഒരു സൃഷ്ടാവിന്റെ കരവിരുത് 2) DNA ആണ് വലിയവൻ. അതാത് ജന്തുജാലങ്ങളുടെ DNA യുടെ നിലനില്പിനായി DNA എല്ലാം എഴുതി വയ്ക്കുന്നു. DNA ക്കു എല്ലാം അറിയാം. അതായത് നാമെല്ലാം ജീവിക്കുന്നത് തന്നെ DNA അടുത്ത തലമുറയിലേക്ക് കൈമാറാൻ മാത്രം ആണ്.
കടപ്പാട്: ചുരുളഴിയാത്ത രഹസ്യങ്ങൾ











