കഷ്ട കാലം, കണ്ടകശനി മാറിയ സത്യം; പേര് പറയാതെ പ്രതികരിച്ച് വിനയൻ

പുതിയ സിനിമയുടെ സെറ്റിൽ വച്ച് നടിയോട് ലൈംഗികാതിക്രമം നടത്തിയത്തിന്റെ പേരിൽ സംവിധായകൻ രഞ്ജിത്ത് അറസ്റ്റിലായതിന് പിന്നാലെ പോസ്റ്റ് പങ്കുവച്ച് സംവിധായകൻ വിനയൻ.

കവിതയുടെ രൂപത്തിലാണ് വിനയൻ തന്റെ പ്രതികരണം ഫേസ്‌ബുക്കിൽ കുറിച്ചത്. പൊയ്മുഖങ്ങൾക്കിതു കഷ്ട കാലം എന്നാണ് വിനയൻ പറയുന്നത്.

രഞ്ജിത്തിന്റെ പേരോ മറ്റോ സൂചിപ്പിച്ചിട്ടില്ലെങ്കിലും കമന്റ് ബോക്സിൽ നിരവധി പേർ ഈ വിഷയവുമായി ബന്ധപ്പെട്ട് പ്രതികരണം രേഖപ്പെടുത്തുന്നുണ്ട്. നേരത്തെ ചലച്ചിത്ര അക്കാദമി ചെയർമാനായിരുന്ന സമയത്ത് രഞ്ജിത്തിനെതിരെ വന്ന ലൈംഗികാതിക്രമ പരാതിയിലും വിനയൻ പ്രതികരിച്ചിരുന്നു.

അതേസമയം, ഫോർട്ട് കൊച്ചിയിലെ ഷൂട്ടിംഗ് സെറ്റിൽ ഈ കഴിഞ്ഞ ജനുവരിയിൽ യുവനടിക്ക് നേരെ കാരവന് ഉള്ളിൽ വെച്ച് രഞ്ജിത്ത് ലൈംഗിക അതിക്രമം നടത്തിയെന്നാണ് യുവനടിയുടെ പരാതി.