യുവതിയെ ക്രൂരമായി മർദിച്ചു പോലീസുകാർ: വീഡിയോ കണ്ട് നോക്കൂ…

Police attacked to women
Police attacked to women

ഹരിയാനയിൽ യുവതിയെ പോലീസ് ക്രൂരമായി മർദിക്കുന്നതിനെ വീഡിയോ പുറത്തു വന്നിരിക്കുകയാണ്. കഴിഞ്ഞ ഒക്ടോബര് മാസത്തിൽ നടന്ന സംഭവത്തിന്റെ വീഡിയോ ഇപ്പോഴാണ് സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കാൻ തുടങ്ങിയത്. ഈ സംഭവത്തിൽ സംസ്ഥാന വനിതാ കമ്മീഷൻ രംഗത്ത് എത്തിയതോടെ കുറ്റം ചെയ്ത 5 പോലീസുകാർക്കെതിരെ നടപടി എടുത്തിരിക്കുകയാണ്.

ഹെഡ്കോണ്‍സ്റ്റബിള്‍മാരായ ബാല്‍ദേവ്, രോഹിത്, സ്പെഷ്യല്‍ പൊലീസ് ഓഫീസര്‍മാരായ കൃഷ്ണന്‍, ഹര്‍പല്‍, ദിനേഷ് എന്നിവര്‍ക്കെതിരെയാണ് നടപടിയെടുത്തിരിക്കുകയാണ് ഹരിയാന പോലീസ്. ഇതിൽ ഹെഡ്കോൺസ്റ്റബിൾ മാരെ സസ്പെൻറ് ചെയ്യുകയും സ്പെഷ്യൽ പോലീസ് ഓഫീസർമാരെ പിരിച്ചു വിടുകയും ചെയ്തുവെന്ന് ഹരിയാന പൊലീസ് വക്താവ് അറിയിച്ചു. സംസ്ഥാനത്ത് വനിതാ കമ്മീഷൻ അടക്കമുള്ള സംഘടനകൾ പ്രതിക്ഷേധം ഉണ്ടാക്കിയതിനെ തുടർന്നാണ് പോലീസുകാർക്കെതിരെ നടപടി എടുത്തിരിക്കുന്നത്. എന്നാൽ ആക്രമത്തിന് ഇരയായ സ്ത്രീയെപ്പറ്റി വിവരം ഒന്നും ലഭിച്ചിട്ടില്ല.

കടപ്പാട്: The Tribune