
കൊച്ചി: നടൻ ആദിത്യൻ ജയനും നടി അമ്പിളിദേവിയും തമ്മിലുള്ള വിവാഹമോചന ഹർജിയിൽ ഇരുവരും ഒപ്പുവെച്ചതോടെ, പരസ്പര സമ്മതത്തോടെയുള്ള വിവാഹമോചന നടപടികൾ പൂർത്തിയായി. ഇതോടെ, നിയമപരമായി ഇരുവരും വേർപിരിഞ്ഞു. ഏറെ വാർത്താപ്രാധാന്യം നേടിയിരുന്ന ഈ കേസിന് ഇതോടെ അവസാനമായി.
കേസിന്റെ അവസാന ഘട്ടത്തിൽ, തന്റെ അഭിഭാഷകയായ അഡ്വ. വിമല ബിനുവിനെ പ്രശംസിച്ച് ആദിത്യൻ ജയൻ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പ് ശ്രദ്ധേയമായി. തന്റെ അഭിഭാഷകയുടെ ചിത്രം പങ്കുവെച്ച് അദ്ദേഹം കുറിച്ചത്: “ആളുകളെ കൂടപ്പിറപ്പുകളായി കാണുകയും, അവരുടെ ആവശ്യ സമയങ്ങളിൽ ഒപ്പം നിൽക്കുകയും ചെയ്യുന്ന, സ്വന്തം കക്ഷികളോട് നൂറുശതമാനം ആത്മാർത്ഥത പുലർത്തുന്ന എന്റെ വക്കീൽ — വിമല ബിനു മേഡം.” എന്നായിരുന്നു.
കേരള ഹൈക്കോടതിയിലെ അഭിഭാഷകയായ അഡ്വ. വിമല ബിനു, ദീർഘകാലമായി നീണ്ടുനിന്ന ഈ കേസിൽ നിയമപരമായ പിന്തുണ നൽകി. കഴിഞ്ഞ കുറച്ച് കാലങ്ങളായി സാമൂഹ്യ മാധ്യമങ്ങളിലും മാധ്യമങ്ങളിലും ഏറെ ചർച്ചയായിരുന്ന ഈ വിഷയത്തിന് പരസ്പര സമ്മതത്തോടെ പരിഹാരം കണ്ടത് ശ്രദ്ധേയമാണ്.











