ഫാമിലി എന്റർടെയ്‌നറുമായി ഷറഫുദ്ദീൻ; ‘ഫാമിലി ട്രിപ്പ്’ ഫസ്റ്റ് ലുക്ക് പുറത്ത്

ഷറഫുദ്ദീൻ നായകനാകുന്ന പുതിയ ചിത്രം ‘ഫാമിലി ട്രിപ്പ്’-ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. നവാഗതയായ രമ്യ അരവിന്ദ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ ഷറഫുവും ഷമാൽ സുലൈമാനും ചേർന്നാണ് ഒരുക്കിയിരിക്കുന്നത്. കുടുംബ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രം ഒരു പക്കാ ഫാമിലി എന്റർടെയ്‌നറായിരിക്കുമെന്ന സൂചനയാണ് ഫസ്റ്റ് ലുക്ക് പോസ്റ്റർ നൽകുന്നത്. ഇതിഹാസ ഗായകൻ കിഷോർ കുമാറിന്റെ എക്കാലത്തെയും ജനപ്രിയ ഗാനമായ **‘സിന്ദഗി ഏക് സഫർ ഹേ സുഹാന’**യുടെ അകമ്പടിയോടെയാണ് ഷറഫുദ്ദീൻ സോഷ്യൽ മീഡിയയിലൂടെ ഫസ്റ്റ് ലുക്ക് പങ്കുവെച്ചത്. പോസ്റ്റർ പുറത്തിറങ്ങിയതിന് പിന്നാലെ ചിത്രത്തെക്കുറിച്ചുള്ള പ്രതീക്ഷകളും വർധിച്ചിരിക്കുകയാണ്.

ഷറഫുദ്ദീൻ, കാർത്തികേയൻ സന്താനം, ഷംജാൻ ജി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. കൽറാമൻ, കല്യാൺ സുബ്രഹ്മണ്യൻ വി, ഫ്രെയിംസ്റ്റോൺ എന്നിവർ സഹനിർമ്മാതാക്കളാണ്. സ്റ്റോൺ ബെഞ്ച് സ്റ്റുഡിയോസ്, ഷറഫുദ്ദീൻ പ്രൊഡക്ഷൻസ്, റിഡാക്ടഡ് സ്റ്റുഡിയോസ് എന്നീ ബാനറുകളിലാണ് ചിത്രം ഒരുങ്ങുന്നത്. നവരസ ഫിലിംസ് ചിത്രം പ്രദർശനത്തിനെത്തിക്കും. ഓവർസീസ് ഡിസ്ട്രിബ്യൂഷൻ പാർട്ണർ ഫാർസ് ഫിലിംസാണ്.

അമിത് സാംസൺ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് വിവേക് ഹർഷനാണ്. ക്രിസ്റ്റി ജോബിയാണ് സംഗീതം ഒരുക്കുന്നത്. ഔസേപ്പ് ജോൺ പ്രൊഡക്ഷൻ ഡിസൈൻ നിർവഹിക്കുമ്പോൾ മെൽവി ജെ. കോസ്റ്റ്യൂം ഡിസൈനറാകുന്നു. ഫീനിക്സ് പ്രഭുവാണ് സംഘട്ടന സംവിധാനം. റൊണക്സ് സേവ്യർ മേക്കപ്പും നിക്സൺ ജോർജ് സൗണ്ട് ഡിസൈനും കൈകാര്യം ചെയ്യുന്നു. ഐബിൻ തോമസ്, ജിജോ കെ. ജോയ്, ആർ. രാജ്കുമാർ, അശോക് നാരായണൻ എന്നിവരാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാർ. ബിനു മുരളിയാണ് പ്രൊഡക്ഷൻ കൺട്രോളർ. മദൻ ഷൺമുഖം പ്രൊഡക്ഷൻ കോർഡിനേറ്ററായും അംബ്രോ വർഗീസ് ചീഫ് അസോസിയേറ്റ് ഡയറക്ടറായും പ്രവർത്തിക്കുന്നു. അദീബ് റഹിമയാണ് ക്രിയേറ്റീവ് ഡയറക്ടർ.

രതീഷ് മാന്നാർ ചീഫ് അസോസിയേറ്റ് ക്യാമറാമാനാണ്. ബിബിൻ സേവ്യർ ഫിനാൻസ് കൺട്രോളറായും വൈശാഖ് സി. വടക്കേവീട്, ജിനു അനിൽകുമാർ എന്നിവർ പി.ആർ.ഒ ആൻഡ് മാർക്കറ്റിംഗ് വിഭാഗത്തിലും പ്രവർത്തിക്കുന്നു. വിവേക് കെ. എം. സിങ്ക് സൗണ്ടും പിക്ടോറിയൽ എഫ്.എക്സ്. വി.എഫ്.എക്സും കൈകാര്യം ചെയ്യുന്നു. ഒബ്‌സ്‌ക്യൂറയാണ് ഡിജിറ്റൽ മാർക്കറ്റിംഗ്. റിഷാജ് മുഹമ്മദാണ് സ്റ്റിൽസ് ഒരുക്കുന്നത്. യെല്ലോടൂത്ത്സാണ് ഡിസൈൻ നിർവഹിക്കുന്നത്. ചിത്രത്തിന്റെ റിലീസ് തീയതി ഉൾപ്പെടെയുള്ള കൂടുതൽ വിവരങ്ങൾ അണിയറപ്രവർത്തകർ പിന്നീട് പുറത്തുവിടും.