
സമൂഹ മാധ്യമങ്ങളില്‍ മലയാള സിനിമ നായികമാര്‍ അപമാനിക്ക പെടുന്ന പ്രവണത തുടരുകയാണ്. ഒടുവില്‍ വീണ്ടും മലയാള സിനിമയിലെ ഇപ്പോഴത്തെ നായികമാരില്‍ ഒരാളായ സാനിയ ഇയ്യപ്പനാണ് അശ്ലീല കമന്റ് നേരിടേണ്ടി വന്നത്. താരത്തിന് ഇതിനു മുന്‍പും ഇത്തരത്തിലുള്ള അനുഭവം ഉണ്ടായിട്ടുണ്ട്.

സാനിയയുടെ ഇൻസ്റ്റാഗ്രാം പോസ്റ്റിനു താഴെ അത്തരത്തില്‍ ഒരു കമന്റ് പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. അപമാനിക്കുന്ന തരത്തില്‍ വന്ന കമന്റിന് അതേ നാണയത്തിലാണ് മറുപടി നല്‍കിയത്. ക്വീൻ എന്ന ഒറ്റ സിനിമയോടെ മലയാളി പ്രേക്ഷക മനസ്സിൽ ഇടംപിടിച്ച നടിയാണ് സാനിയ.

സാനിയ്ക്കെതിരെ മോശം കമെന്റുകളും പരാമർശങ്ങളും ഇതിന് മുന്‍പും ഉണ്ടായിട്ടുണ്ട്. ഒരിക്കല്‍ വെറും 16 വയസ്സ് മാത്രം പ്രായമുള്ള നടിക്കെതിരെ മോശം കമെന്റുകൾ വന്നപ്പോള്‍ താരം ലൈവിൽ വന്ന് കരഞ്ഞു കൊണ്ട് മറുപടി പറഞ്ഞ വീഡിയോ വൈറൽ ആയിരുന്നു.

സൈബര്‍ ആക്രമണങ്ങള്‍ സെലിബ്രിറ്റികള്‍ക്ക് നേരെ ഉയരുന്നത് പുതിയ കാര്യമല്ല. എങ്കിലും സിനിമാ നടിമാര്‍ ആയതുകൊണ്ട് മാത്രം വീണ്ടും അപമാനിക്കപ്പെടുകായാണ് യുവ നായികമാര്‍.











